HOME
DETAILS

ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്ക

  
backup
March 07 2017 | 19:03 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%a4

വാഷിങ്ടണ്‍: ദക്ഷിണേഷ്യന്‍ മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ സജീവമാണെന്നും ഇവര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്ക. യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. യു.എസ് സ്റ്റേറ്റ് വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറു മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നിയമം നിലവില്‍ വന്നതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം. അതേസമയം തീവ്രവാദ ഗ്രൂപ്പുകള്‍ ഏതൊക്കെയാണെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല.
പാകിസ്താനിലെ കുപ്രസിദ്ധ തീവ്രവാദ സംഘടനകള്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്. ആ രാജ്യത്തുള്ള അമേരിക്കന്‍ വംശജര്‍ കരുതലോടെയിരിക്കണം. ഇന്ത്യയിലും തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാണ്. ഇവര്‍ ഏതു നിമിഷവും ആക്രമണം നടത്താം. ബംഗ്ലാദേശില്‍ പല സ്ഥാപനങ്ങള്‍ക്കു നേരെയും ആക്രമണം നടന്നു. ദക്ഷിണേഷ്യ മുഴുവന്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. ട്രംപ് ഒപ്പുവച്ച പുതിയ നിയമം ഭീകരരെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഏതു നിമിഷവും അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരേ ഈ രാജ്യങ്ങളില്‍ ആക്രമണമുണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയില്‍ നിന്ന് യു.എസ് പൗരന്‍മാര്‍ പിന്മാറണം. അവിടെയുള്ള മേഖലകളെല്ലാം തീവ്രവാദത്തിന്റെ പിടിയിലാണ്. ബംഗ്ലാദേശ്, പാകിസ്താന്‍ യാത്രകളും റദ്ദാക്കണമെന്ന് നിര്‍ദേശമുണ്ട്. ട്രംപിന്റെ നിയമത്തെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്കെതിരേ തീവ്രവാദ, രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago
No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago