HOME
DETAILS
MAL
ആരുമൊന്നും വിട്ടുപറയാത്തത്
backup
March 07 2020 | 18:03 PM
ആരോടുമൊന്നും പറയാതെ
എന്നുള്ളില്‍ വാക്കുകളുറയുന്നു,
രക്ത നിറത്തില്‍.
അത് പുഴയായൊഴുകി
സമുദ്രത്തെ മരുഭൂമിയാക്കും
നിമിഷങ്ങളെ
പരിപാലിച്ചെടുക്കുന്ന
വിദ്യയിലാണ് കാര്യം
പാലു കൊടുത്ത്
കണ്ണെഴുതി
ഉടുപ്പിടീച്ച്
യാത്രയാക്കുന്ന മാതിരി
അതിനാല്‍, ഉള്ളിലൊരു കാട് വളര്‍ത്താറുണ്ട് ഞാന്‍
അതിലെ ഹിംസ്രജന്തുക്കളെ നിങ്ങള്‍ കാണില്ല
മുരളല്‍ കേള്‍ക്കാം
കിളികളുടെ ആരവമെന്ന് പറഞ്ഞ്
നമ്മളവയുടെ വിശപ്പിനെ കളിയാക്കും
വെയിലിനെ തടഞ്ഞുള്ള നില്പ്പിനെ
തണലെന്ന് വിളിക്കും
കണ്ണീരിന്റെ കടലിനെ
കടല കൊറിച്ച് കണ്ടിരിക്കും
നിശ്ശബ്ദതയെന്നാല്,
പറയാന്‍ പറ്റാത്ത വാക്കുകള്‍
പോകാന്‍ പറ്റാത്ത ഇടങ്ങള്‍
സന്ദര്‍ഭങ്ങള്‍
അതു കൊണ്ടാകാം,
ഇപ്പോള്‍
ആരുമാരോടുമൊന്നും അധികം
വിട്ട് പറയാത്തത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."