HOME
DETAILS

കിം ജോങ് നാം വധക്കേസില്‍ മലേഷ്യയും ഉ.കൊറിയയും തമ്മില്‍ നയതന്ത്ര യുദ്ധം; പൗരന്മാരെ 'ബന്ദിയാക്കി' പകവീട്ടല്‍

  
backup
March 07 2017 | 19:03 PM

%e0%b4%95%e0%b4%bf%e0%b4%82-%e0%b4%9c%e0%b5%8b%e0%b4%99%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ക്വാലാലംപൂര്‍ പ്യോങ്‌യാങ്: കിം ജോങ് നാമിന്റെ വധവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയും മലേഷ്യയും പൗരന്മാരെ 'ബന്ദികളാക്കി'നയതന്ത്ര യുദ്ധം. കേസുമായി ബന്ധപ്പെട്ട് മലേഷ്യയിലെ ഉത്തര കൊറിയന്‍ സ്ഥാനപതിയെ പുറത്താക്കിയതിനു പിന്നാലെ ഉ.കൊറിയയിലെ മലേഷ്യന്‍ പൗരന്മാര്‍ രാജ്യംവിടുന്നത് ഉ.കൊറിയ വിലക്കി. മലേഷ്യയുമായുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതുവരെ മലേഷ്യന്‍ പൗരന്മാര്‍ രാജ്യം വിടുന്നത് വിലക്കുന്നതായി ഉ.കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ അറിയിച്ചു. മലേഷ്യയിലെ പൗരന്മാരുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നും ഉത്തര കൊറിയ വിശദീകരിച്ചു. രാജ്യത്തെ മലേഷ്യന്‍ പൗരന്മാര്‍ക്ക് സാധാരണ രീതിയില്‍ ജീവിതം തുടരുന്നതിന് തടസമില്ലെന്നും വാര്‍ത്താഏജന്‍സി പറഞ്ഞു.
ഉ.കൊറിയയുടെ നടപടിക്കെതിരേ കടുത്തഭാഷയില്‍ പ്രതിഷേധവുമായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് രംഗത്തുവന്നു. അസഹ്യമായ നടപടിയെന്നും എല്ലാ അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. തങ്ങളുടെ പൗരന്മാരെ ഉ.കൊറിയ ബന്ദിയാക്കിയെന്നും പൗരന്മാരെ സംരക്ഷിക്കുകയാണ് തന്റെ മുഖ്യ ധര്‍മമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 11 മലേഷ്യന്‍ പൗരന്മാരാണ് നിലവില്‍ ഉ.കൊറിയയിലുള്ളത്. ഇതിലേറെയും നയതന്ത്ര ഉദ്യോഗസ്ഥരാണ്. രണ്ടു പേര്‍ യു.എന്നിന്റെ ലോക ഭക്ഷ്യപദ്ധതിയുമായി ബന്ധപ്പെട്ടും ഉ.കൊറിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉ.കൊറിയന്‍ നടപടിക്ക് പിന്നാലെ മലേഷ്യ ഉ.കൊറിയന്‍ നയതന്ത്രജ്ഞരെയും എംബസി ജീവനക്കാരെയും രാജ്യംവിടുന്നത് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചു. 1000 ഉ.കൊറിയക്കാരാണ് നിലവില്‍ മലേഷ്യയിലുള്ളത്. കഴിഞ്ഞ ആഴ്ച വരെ മലേഷ്യ സന്ദര്‍ശിക്കാന്‍ ഉത്തര കൊറിയക്കാര്‍ക്ക് വിസ ആവശ്യമായിരുന്നില്ല.
ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കവും യാത്രാ വിലക്കും നയതന്ത്രകാര്യങ്ങള്‍ക്കുള്ള വിയന്ന കരാറിന്റെയും യു.എന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ അനുഛേദം13 ന്റേയും ലംഘനമാണെന്ന് അന്താരാഷ്ട്ര നീരീക്ഷകര്‍ പറയുന്നു. കരാറുകളില്‍ മലേഷ്യ ഒപ്പുവച്ചിട്ടുണ്ടെങ്കിലും ഉ.കൊറിയ അതിനു തയാറായിട്ടില്ല. കഴിഞ്ഞ മാസം 13നാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ രാസായുധ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 1970 മുതലാണ് ഉ.കൊറിയയും മലേഷ്യയും തമ്മില്‍ നയതന്ത്രബന്ധം തുടങ്ങിയത്. ഉ.കൊറിയയുമായി നയതന്ത്രബന്ധമുള്ള ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് മലേഷ്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago