ജെറ്റ്-ഫിജി എയര്‍വേസ് കോഡ്ഷെയര്‍ എഗ്രിമെന്റ് ഒപ്പുവച്ചു
കൊച്ചി: ഇന്ത്യയുടെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസും ഫിജി ദേശീയ എയര്‍ലൈനായ ഫിജി എയര്‍വേസും സഹകരിക്കുന്നു. അതിഥികള്‍ക്ക് രണ്ട് എയര്‍ലൈനുകളിലും ഇന്ത്യയ്ക്കും, സിംഗപൂര്‍ വഴി മലേഷ്യയ്ക്കും ഇടയില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന കോഡ്ഷെയര്‍ പാര്‍ട്ട്നര്‍ഷിപ്പാണ് പ്രഖാപിച്ചിട്ടുള്ളത്.
രണ്ടു രാജ്യങ്ങളിലെ എയര്‍ലൈനുകള്‍ തമ്മിലുള്ള കോഡ്ഷെയര്‍ കരാര്‍ ആദ്യമായിട്ടാണ്. ഫിജി എയര്‍വേസിന്റെ 'എഫ്ജെ' കോഡ് ജെറ്റ് എയര്‍വേസിന്റെ സിംഗപ്പൂര്‍ വഴി മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹോങ് കോങില്‍ നിന്നും മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള ഫ്ളൈറ്റുകളിലും സ്ഥാപിക്കും. എല്ലാ കോഡ്ഷെയര്‍ ഫ്ളൈറ്റുകളും ഏത് യാത്രയ്ക്കും ചെക്ക് ഇന്‍ അനുവദിക്കും.
കോഡ്ഷെയര്‍ ബുക്കിങ് മാര്‍ച്ച് ഒന്‍പതു മുതല്‍ നിലവില്‍ വരുമെന്ന് ജെറ്റ് എയര്‍വേസ് ഹോള്‍ ടൈം ഡയറക്ടര്‍ ഗൗരങ് ഷെട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."