'പൂജാരി'ക്ക് വീട് വിട്ട് പുറത്തിറങ്ങാന്‍ മോഹം
പെരിക്കല്ലൂര്‍: ആച്ചനഹള്ളി പണിയ കോളനിയിലെ പൂജാരിയെന്ന ആദിവാസി മധ്യവയസ്‌കന് വീടിന് പുറത്തിങ്ങാന്‍ അതിയായ മോഹം. ബീഡിരോഗം മൂലം ഇരുകാലുകളും മുറിച്ചുമാറ്റിയതോടെയാണ് പൂജാരിക്ക് പുറത്തിറങ്ങാന്‍ പറ്റാതായത്.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ണ ആരോഗ്യവാനായിരുന്ന പൂജാരി കൃഷപ്പണികളും മറ്റും ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. നല്ലരീതിയില്‍ മുന്നോട്ട് പോയ കുടുംബജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് പൂജാരിയുടെ വലത്തേക്കാലില്‍ പെട്ടെന്നുണ്ടായ ഒരുവേദനയാണ്. വോന അസഹ്യമായതോടെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
വേദന മാറാനായി ആദ്യം വലത്തേക്കാലിലെ വിരലുകള്‍ മുറിച്ചുമാറ്റി. എന്നാല്‍ അതുകൊണ്ടൊന്നും വേദന മാറിയില്ല. ഒടുക്കം വലത്തേക്കാല്‍ തന്നെ മുറിച്ചുമാറ്റേണ്ടിവന്നു. എങ്കിലും ജീവിതത്തില്‍ തളരാതെ ഒരുകാലുമായി പൂജാരി കുടുംബത്തെ പോറ്റാനുള്ള വകകള്‍ കണ്ടെത്താനായി തൊഴിലുകള്‍ ചെയ്തു.
ഇതിനിടെ ഇടത്തേക്കാലിലും സമാന രീതിയിലുള്ള വേദന വന്നു. വേദന അസഹ്യമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കായെത്തി. ഇവിടെ നിന്നാണ് തനിക്ക് ബീഡിരോഗമാണെന്ന് പൂജാരി അറിയുന്നത്.
ചികിത്സിച്ചാല്‍ മാറാത്തവിധം ഗുരുതരാവസ്ഥയിലായിരുന്നു പൂജാരിയുടെ അസുഖം. ഇതോടെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി. ഒപ്പം കുടുംബത്തിന്റെ താങ്ങും നഷ്ടപ്പെട്ടു. കഴിഞ്ഞ 22 വര്‍ഷങ്ങളായി പൂജാരിക്ക് കാലുകള്‍ ഇല്ലാതായിട്ട്. ഒരുകാല്‍ ഇല്ലാത്തവര്‍ക്കുവരെ വീല്‍ചെയറും, സ്‌ക്കൂട്ടറും അനുവദിച്ചു കിട്ടിയെങ്കിലും ആച്ചനഹള്ളി പണിയകോളനിയിലെ പൂജാരിക്കുമാത്രം ഇവയൊന്നും ലഭിച്ചില്ല.
താന്‍ മുമ്പ് കണ്ട് സംസാരിച്ചിരുന്നവരെയും തന്റെ ചുറ്റുപാടുമുള്ള നാടും വീണ്ടും കാണണമെന്ന് പൂജാരിക്കും ആഗ്രഹമുണ്ട്. പക്ഷെ സഞ്ചരിക്കാന്‍ ഒരു വാഹനം, പൂജാരിയുടെ ഈ ആഗ്രഹം സ്വപ്നമായി അവശേഷിക്കുകയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."