കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വിദ്യാര്‍ഥി സംഘര്‍ഷം: തടയാന്‍ ചെന്ന ജീവനക്കാരെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു
വെഞ്ഞാറമൂട്: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. പിടിച്ചു മാറ്റാന്‍ ചെന്ന ഡിപ്പോ ജീവനക്കാരെ തമ്മിലടിച്ചു കൊണ്ടിരുന്നവര്‍ ഒറ്റക്കെട്ടായി മര്‍ദിച്ചു. എ.ടി.ഒ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. എ.ടി.ഒ വി.എം ഷിജു, ഡ്രൈവര്‍മാരായ ഷിബു, സുന്ദരേശന്, കണ്ടക്ടര്‍ എസ്.കെ സിംഗ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോടെ സ്കൂള്‍ വിട്ടെത്തിയ വെഞ്ഞാറമൂട് ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ബഹളം കേട്ട് എത്തിയ ജീവനക്കാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി മര്‍ദിക്കുകയാണുണ്ടായത്. സംഭവം അറിഞ്ഞ് വെഞ്ഞാറമൂട് പൊലിസ് സ്ഥലത്തെത്തി അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."