HOME
DETAILS

കാരുണ്യ സ്പര്‍ശനത്തിന് വേറിട്ട മുഖം; കുഞ്ഞ് കലാകാരിയുടെ നൃത്തച്ചുവടില്‍ ലഭികുന്ന തുക കാന്‍സര്‍ രോഗികള്‍ക്ക്

  
backup
March 07 2017 | 19:03 PM

259987-2

കരുനാഗപ്പള്ളി: മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്നതും സൗകര്യമായി ഒന്നിരിക്കാന്‍ പോലും ഇടമില്ലാത്തതുമായ ഒരു കൊച്ചു വീട്ടില്‍ നിന്നും എട്ട് വയസിനുള്ളില്‍ 75 ഓളം വേദികളില്‍ നൃത്തചുവടുകളുമായി എത്തി കാണികളെ അത്ഭുതപ്പെടുത്തുന്ന എട്ടു വയസുകാരിയുടെ ജീവകാരുണ്യ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. കന്നിമേല്‍ വള്ളിക്കുന്നം ആയിക്കമത്ത് ക്ഷേത്രത്തിന് സമീപം നന്ദനത്തില്‍ പ്രദീപ് ചിത്ര ദമ്പതികളുടെ മകളായ ചിപ്പിയാണ് കാരുണ്യ സ്പര്‍ശനത്തിന് വേറിട്ട മുഖം നല്‍കുന്നത്.
നൃത്തചുവടിന് കിട്ടുന്ന കൊച്ചു തുകകള്‍ സമാഹരിച്ച് കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുകയാണ് ഈ കുഞ്ഞു കലാകാരി. ഒന്നര വയസു മുതലേ ടി.വിയിലെ നൃത്ത പരിപാടികള്‍ കണ്ട് ചുവട് അഭ്യസിച്ച ചിപ്പിയുടെ നൃത്തത്തോടുള്ള മകളുടെ അടങ്ങാത്ത കമ്പം മനസ്സിലാക്കിയ പ്രദീപ് മകളെ നൃത്തം അഭ്യസിക്കാനുള്ള തയാറെടുപ്പും നടത്തി. ഇതിനായി ഓച്ചിറയിലെ ഒരു നൃത്ത സംഗീത വിദ്യാകേന്ദ്രത്തില്‍ നൃത്തം അഭ്യസിക്കാനായി ചേര്‍ക്കുകയും അഞ്ചാം വയസില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ വര്‍ഷത്തെ കലാനിധി പുരസ്‌ക്കാരവും ലഭിച്ചിരിക്കുകയാണ് ചിപ്പിക്ക്.
ആദ്യമായി കിട്ടിയ തുക നിര്‍ധന രോഗികള്‍ക്ക് കൊടുക്കണമെന്ന് അഛനോട് ആവിശ്യപ്പെടുകയും തുകകള്‍ സമാഹരിച്ച് ഒട്ടും പാഴാക്കാതെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നല്‍കി. ഇതിനിടെ ടി.വിയില്‍ കാന്‍സര്‍ രോഗികളെ പറ്റിയുള്ള പ്രോഗ്രാം കണ്ട് അവര്‍ അനുഭവിക്കുന്ന ദുരിതം മനസ്സിലാക്കിയതിനെ തുടര്‍ന്ന് കുഞ്ഞ് മനസ്സില്‍ ഒരു ദൃഢപ്രതിജ്ഞ എടുത്തു. ഇനി നൃത്തം ചെയ്ത് ലഭിക്കുന്ന തുക കാന്‍സര്‍ മൂലം കഷ്ടത അനുഭവിക്കുന്ന രോഗികള്‍ക്കുള്ളതാണെന്ന്.
അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടോ, മാറിയുടുക്കാന്‍ നല്ല വസ്ത്രമോ ചിപ്പിക്കില്ല. ചപ്പാത്തിയും കുടിവെള്ളവും കടകളില്‍ കൊടുത്ത് വിറ്റ് കിട്ടുന്ന വരുമാനം കൊണ്ടാണ് അച്ചന്‍ പ്രദീപ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. ഈ പരക്കംപാച്ചിലിനിടയിലും രോഗികളെ സഹായിക്കാനുള്ള മകളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി പ്രദീപ് കൂടെയുണ്ട്. ഗുരുവായൂര്‍, ശബരിമല, അമൃതാനന്ദമയി മഠം, തഴവ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നൃത്തംഅവതരിപ്പിച്ചിട്ടുണ്ട്. നൃത്താധ്യാപിക കെ.എസ്.പുരം സാവിത്രി രാമചന്ദ്രനും മകള്‍ ആശയുള്‍പ്പെടെ പ്രമുഖ ചലചിത്ര താരങ്ങളുടെ ആശിര്‍വാദവും സഹായവും കൊണ്ടാണ് ചിപ്പിയുടെ നൃത്ത പരിപാടികള്‍ നടക്കുന്നത്. ഈ വര്‍ഷത്തെ കലാനിധി പുരസ്‌ക്കാരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ച് കേരളാ സ്പീക്കര്‍ ചിപ്പിക്ക് സമ്മാനിക്കും. കഷ്ണപുരം ബിഷപ് മൂര്‍ വിദ്യാപീഠത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ചിപ്പി നൃത്തത്തിന് പുറമേ ചിത്രരചനയിലും സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago