HOME
DETAILS

ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരം നേടിയ പഞ്ചായത്തായി ഒറ്റൂര്‍

  
backup
January 30 2019 | 06:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d

കല്ലമ്പലം: കിലയുടെ കണ്‍സള്‍ട്ടന്‍സിയില്‍ ഐഎസ്ഒ അംഗീകാരം നേടുന്ന ജില്ലയിലെ ആദ്യത്തേയും സംസ്ഥാനത്തെ നാലാമത്തേയും പഞ്ചായത്തായി ഒറ്റൂര്‍.  ഇതോടെ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനവും അടിസ്ഥാന സൗകര്യ വികസനവും പഞ്ചായത്ത് ഉറപ്പാക്കിയിട്ടുണ്ട്. സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും രജിസ്‌ട്രേഷന്‍, കെട്ടിടനിര്‍മാണം, പെന്‍ഷന്‍, നികുതിപിരിവ് തുടങ്ങിയവയെല്ലാം കംപ്യൂട്ടര്‍ വല്‍ക്കരണത്തിലാക്കുകയും ചെയ്തു. പഞ്ചായത്തിലെ ഫയലുകള്‍ മറ്റും പൊതുജനങ്ങള്‍ക്ക് മനസിലാകും വിധത്തിലുള്ള സോഫ്റ്റ്‌വെയറിലാക്കുകയും പേപ്പര്‍ രഹിത ഓഫീസ് എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയുമാണ് പഞ്ചായത്ത്. ഒരു കാലത്ത് നെല്‍കൃഷിയുടെ കലവറയായിരുന്ന ഒറ്റൂരിലെ പാടങ്ങള്‍ ഇടക്കാലത്ത് തരിശായി കൃഷി നശിച്ചു.
എന്നാല്‍ അതിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി 50 ഹെക്ടറില്‍ നെല്‍കൃഷി പുനരാരംഭിച്ചു. ലോക ബാങ്കിന്റെ തദ്ദേശ മിത്രം പരിപാടിയില്‍ പഞ്ചായത്തിന് ലഭിച്ച 2 കോടി രൂപയില്‍ 50 ലക്ഷം രൂപ ചിലവിട്ട് ഒറ്റൂര്‍ പിഎച്ച്‌സി ആധുനികവല്‍ക്കരിച്ചു. 86 ലക്ഷം രൂപ ചിലവില്‍ മാവിന്‍മൂട്, ഞെക്കാട് എല്‍പിസ്‌കൂളുകള്‍ ഹൈടെക്കാക്കി. 50 ലക്ഷം ചിലവിട്ട് കൂട്ടിക്കട വലിയള ഭഗവതിപുരം റോഡ് പൂര്‍ത്തിയാക്കി. വാര്‍ഷിക പദ്ധതിയിലെ നവജീവനം പദ്ധതിയിലൂടെ 60 വയസ് കഴിഞ്ഞവര്‍ക്ക് യോഗ, ഫിസിയോ തെറാപ്പി എന്നിവ നടത്തിവരുന്നു. പിഎച്ച്‌സിയോടനുബന്ധിച്ച് ഫിറ്റ്‌നസ് സെന്ററും പ്രവര്‍ത്തിക്കുന്നു.
എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്. വലിയ സാമ്പത്തിക സ്രോതസുകളില്ലെങ്കിലും ലഭ്യമായ വിഭവങ്ങള്‍ പരമാവധി വിനിയോഗിച്ച് വിജയം നേടാനായതും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 ശതമാനം നികുതിപിരിവും 100 ശതമാനം പദ്ധതി വിനിയോഗവും നടത്താനായതും നേട്ടമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago