HOME
DETAILS
MAL
പരിശോധന ഏപ്രില്‍ 19ലേക്ക് മാറ്റി
backup
March 08 2020 | 01:03 AM
തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിനായി ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകളിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 15ന് നടത്താനിരുന്ന സംയുക്ത പരിശോധന ഏപ്രില്‍ 19ലേക്ക് മാറ്റി.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 25 വൈകിട്ട് അഞ്ചു വരെയായിരിക്കും.
12 വര്‍ഷം വരെ കാലപ്പഴക്കമുള്ള എന്‍ജിനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കും. ആദ്യഘട്ട പെര്‍മിറ്റ് അനുവദിക്കുന്നത് 10 വര്‍ഷം വരെ പഴക്കമുള്ള എന്ജിനുകള്ക്കായിരിക്കും എന്നും മണ്ണെണ്ണയുടെ ലഭ്യതയ്ക്കനുസരിച്ച് 12 വര്‍ഷം വരെ പഴക്കമുള്ള എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."