HOME
DETAILS
MAL
ശബരിമല: മഞ്ജുവിന്റെ വീടിനു വീണ്ടും ആക്രമണം
backup
January 30 2019 | 06:01 AM
കൊല്ലം: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശവാദം ഉന്നയിച്ച കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കെ.ഡി.എഫ് വനിതാ വിഭാഗം നേതാവുമായ മഞ്ജുവിന്റെ വീടിനു നേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണു ചാത്തന്നൂരുള്ള മഞ്ജുവിന്റെ വീടിന് നേരെ കല്ലേറുണ്ടായത്. കല്ലെറിയുന്ന ശബ്ദം കേട്ടു പുറത്തിറങ്ങവെ തന്റെ കഴുത്തിലും കല്ല് വന്നു പതിച്ചെന്നു മഞ്ജു പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ മഞ്ജുവിന്റെ സുരക്ഷക്കായി നിയോഗിച്ചിരുന്ന രണ്ട് പൊലിസുകാരും സ്ഥലത്തുണ്ടായിരുന്നു. വീടിനു സമീപം ആള്‍ത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. ഈ ഭാഗത്തുനിന്നാണു കല്ലെറിഞ്ഞതെന്നു മഞ്ജു പൊലിസിന് നല്കിയ മൊഴിയില്‍ പറയുന്നു. കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആദ്യം ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ വീടിനു നേരെ ആക്രമണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."