ഗവര്‍ണര്‍ക്ക് എന്തും പറയാം; അദാലത്തില്‍ അന്യായമില്ലെന്ന് മന്ത്രി ജലീല്‍
കോഴിക്കോട്: സാങ്കേതിക സര്‍വകലാശാലയില്‍ തന്റെ നിര്‍ദേശ പ്രകാരം നടത്തിയ അദാലത്ത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് എന്തും പറയാനുള്ള അവകാശമുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. സി.എ.എയ്‌ക്കെതിരേ കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയത് നിയമവിരുദ്ധമെന്ന് പറഞ്ഞയാളാണ് ഗവര്‍ണര്‍. അതിന്റെ പേരില്‍ താനടക്കമുള്ളവര്‍ നേരത്തെ തന്നെ കുറ്റവാളികളാണെന്നും മന്ത്രി ജലീല്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അദാലത്ത് നടത്തിയത് തനിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കാനല്ല. സര്‍വകലാശാലകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതു സംബന്ധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും പരാതി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ എം.ജി സര്‍വകലാശാലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത അദാലത്ത് നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ച കൂടിയാണ് സാങ്കേതിക സര്‍വകലാശാലയിലെ അദാലത്തെന്നും മന്ത്രി പറഞ്ഞു.കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നിട്ടില്ല. രക്ഷിതാക്കളോ മറ്റോ ഇതു സംബന്ധിച്ച പരാതി തനിക്ക് തന്നിട്ടില്ല. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടുമെന്നും ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇന്റേണല്‍ അസസ്‌മെന്റിന് മിനിമം മാര്‍ക്ക് വേണമെന്നുള്ള ഉപാധി ഒഴിവാക്കിയിട്ടുണ്ട്. എല്ലാ സര്‍വകലാശാലകളിലും ഇത് അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും. മിനിമം ഹാജര്‍ പോലുള്ള വിഷയം നിലവില്‍ സര്‍വകലാശാലകളുടെ നിയമമാണ്. എന്നാല്‍, എല്ലാ സര്‍വകലാശാലകളിലും കാലാനുസൃതമായി വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."