HOME
DETAILS

സര്‍വേ ഡയറക്ടറുടെ സ്ഥലം മാറ്റം സര്‍ക്കാരിനെതിരേ ഐ.എ.എസ് അസോസിയേഷന്‍

  
backup
March 08 2020 | 01:03 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82

 

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി ഐ.എ.എസ് അസോസിയേഷന്‍.
സംസ്ഥാനത്തെ കേഡര്‍ മാനേജ്‌മെന്റില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് പ്രമേയം. സര്‍ക്കാരിന്റെ സിവില്‍ സര്‍വിസ് കേഡര്‍ മാനേജ്‌മെന്റ് ശരിയല്ലെന്നും ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഭരണസംവിധാനത്തെ ബാധിക്കുമെന്നും അസോസിയേഷന്‍ പ്രമേയത്തില്‍ കുറ്റപ്പെടുത്തി. ഇന്നലെ ചേര്‍ന്ന ഐ.എ.എസ് അസോസിയേഷന്റെ മാനേജിങ് കമ്മറ്റി യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. സര്‍വഡയറക്ടര്‍ സ്ഥാനത്തുനിന്നുള്ള പ്രേംകുമാറിന്റെ മാറ്റമാണ് ഈ യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമായത്. സംസ്ഥാനത്ത് സിവില്‍ സര്‍വിസ് കേഡര്‍ മാനേജ്‌മെന്റ് ഫലപ്രദമല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ജൂനിയര്‍ ഓഫിസര്‍മാരെ അടിക്കടി മാറ്റുന്നു. അവര്‍ക്ക് ഒരു സ്ഥാനത്തിരുന്ന് പഠിക്കാനുള്ള സാവകാശം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഒരു ഉദ്യോഗസ്ഥനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ഒരു സ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്ന് 2014ല്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചതാണ്. അത്തരം നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തുന്ന നടപടിയാണ് കേരളത്തില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ ഐ.എ.എസ്. അസോസിയേഷന്റെ നേതൃത്വത്തിനും വീഴ്ചയുണ്ടാകുന്നുണ്ടെന്ന വിമര്‍ശനവും മാനേജിങ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago