സ്‌നേഹത്തിന്റെയും സഹനത്തിന്റെയും മാസം
മുസ്‌ലിം സഹോദരങ്ങള്‍ ഭക്തി ആദരവോടെ അനുഷ്ഠിക്കുന്ന റമദാന്‍ വ്രതം ഏറ്റവും നല്ല അനുഭവങ്ങളാണ് എനിക്കു നല്‍കുന്നത്. പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്റെയും സഹനത്തിന്റെയും ദിനങ്ങളായി റമദാന്‍ നോമ്പ് മാറുന്നു.
നാടെങ്ങും പരസ്പര സ്‌നേഹത്തിലും സഹായത്തിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന മുസ്‌ലിം സഹോദരങ്ങളെ കാണാന്‍ ഈ കാലയളവില്‍ സാധിക്കുന്നു. അവരുടെ നോമ്പാചരണത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു മറ്റു മത വിശ്വാസികളും നോമ്പനുഷ്ഠിക്കുന്നതായി അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നിയമസഭാ അംഗം ആയിരുന്ന ടി.എന്‍ പ്രതാപനും അടുത്ത സുഹൃത്ത് ചന്ദ്രന്‍ തില്ലങ്കേരിയും നോമ്പനുഷ്ഠിക്കുന്നതില്‍ വീഴ്ച്ച വരുത്താറില്ല. നോമ്പനുഷ്ഠിക്കുന്നതു പോലെതന്നെ സമൂഹ നോമ്പുതുറക്കല്‍ ചടങ്ങുകളും കൂടുതല്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശാനുഭവങ്ങളാണ് എനിക്കു നല്‍കിയിട്ടുള്ളത്.
നോമ്പുതുറ ചടങ്ങുകള്‍ മത സൗഹാര്‍ദത്തിന്റെ മഹനീയ വേദികളായി മാറുന്നതില്‍ വലിയ സംതൃപ്തിയും അഭിമാനവുമാണ് തോന്നിയിട്ടുള്ളത്.
അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ മുസ്‌ലിം സഹോദരങ്ങള്‍ കൃത്യതയോടെ ഈ പ്രാര്‍ഥനാദിനങ്ങളെ സ്വീകരിക്കുന്നതും പ്രത്യേകം മനസില്‍ തട്ടിയ അനുഭവമാണെന്ന് എടുത്തുപറയേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."