ദേവനന്ദയുടെ മരണം: വിശദമായ ഫൊറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിക്കും
കൊല്ലം: ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തിന് പിന്നിലെ ആശങ്കകള്‍ ഒഴിയുന്നില്ല. പഴുതടച്ച അന്വേഷണവുമായി പൊലിസ് മുന്നോട്ട് നീങ്ങുമ്പോള്‍ ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴികളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
അന്വേഷണ സംഘത്തിന് നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് ദേവനന്ദയുടെ പിതാവ് പിന്മാറിയതും സമീപവാസിയായ കടയുടമയുടെയും മൊഴിയും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അന്വേഷണം നിര്‍ണായക വഴിത്തിരിവിലാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. നാളെ ശാസ്ത്രീയ പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ സംഭവത്തില്‍ വ്യക്തതയുണ്ടാവും. സംഭവ ദിവസം പ്രദേശത്ത് ഉണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു.
ദേവനന്ദ മുങ്ങി മരിച്ചതാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിയാണെങ്കിലും കുട്ടിക്ക് തനിയെ ആറ്റിലെത്താന്‍ കഴിയില്ലെന്ന സംശയമാണ് അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."