ഡോക്ടറെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ പ്രതി പിടിയില്‍
ആലത്തൂര്‍: ക്രസന്റ് ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍ സുധാകര്‍ ബാബുവിനെ ആലത്തൂര്‍ പൊലിസ് രക്ഷപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ട് പോകലിന് പ്രധാന സൂത്രധാരകനായ ആന്ധ്ര ചിറ്റൂര്‍ കെ.വി.പള്ളി ആനന്ദ്(26)നെയാണ് കൊല്ലങ്കോട് സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തത്. ഡോക്ടറെ താമസിപ്പിച്ച പീലേരു ജെ.എന്‍.എന്‍ ആശുപത്രിയിലെ പി.ആര്‍.ഒ ആണ് പ്രതി. ആന്ധ്ര സ്വദേശിയും ജെ.എന്‍.എന്‍ ആശുപത്രി ഉടമയുമായ ജലകം സുരേഷ് നായിഡു(45) ആയി ഭൂമി ഇടപാട് സംബന്ധിച്ച തര്‍ക്കത്തിന്റെ പേരിലാണ് തട്ടിക്കൊണ്ട് പോകല്‍ നടത്തിയത്. സുരേഷ് നായിഡുവിന്റെ ഭൂമി ഡോക്ടര്‍ സുധാകറിന് കോടതി മുഖാന്തരം ജപ്്തി ചെയ്യുകയായിരുന്നു. 48 ലക്ഷം രൂപ ഭൂമി നല്‍കാനായി ഡോക്ടറില്‍ നിന്നും കൈപറ്റിയ സുരേഷ് നായിഡു നല്‍കിയ പ്രോമിസറി നോട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി ഉണ്ടായത്. ഇതിന് പകരമായി തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍ താമസിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും 60 ലക്ഷം രൂപ ഡോക്ടര്‍ക്ക് കിട്ടിയതായി ഒപ്പ് വെപ്പിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ 5.30ന് നടക്കാനിറങ്ങിയ ഡോക്ടറെ ആലത്തൂര്‍ പൂങ്ങോട് വെച്ചാണ് കാറില്‍ വന്ന നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. അന്ന് രാത്രി തിരുപ്പതിയിലും പിറ്റേ ദിവസം പീലേരുവിലും താമസിപ്പിച്ച് തിങ്കളാഴ്്ച വൈകുന്നേരം തമിഴ്‌നാട്ടിലെ വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പരിസരത്ത് വെച്ചാണ് മോചിപ്പിച്ചത്. ആലത്തൂര്‍ നിന്നും കൊല്ലങ്കോട് സി.ഐ.സലീഷിന്റെ കീഴില്‍ ആറ് അംഗപൊലിസ് സംഘമാണ്് ഇവരെ പിന്‍തുടര്‍ന്നത്. ഡി.വൈ.എസ്.പി മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പൊലിസ് പിന്‍തുടര്‍ന്നതറിഞ്ഞ് ആന്ധ്രയിലെ പല ഭാഗങ്ങളിലും മാറിമാറി താമസിപ്പിക്കുകയായിരുന്നു. പൊലിസ് തൊട്ട് പുറകിലുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ വെല്ലൂരില്‍ ഡോക്ടറെ ഉപേക്ഷിക്കുകയായിരുന്നു സംഘം.
പൂങ്ങോട് നിന്നും ചുവന്ന കാറില്‍ തട്ടിക്കൊണ്ട് പോയ നാല് പ്രതികളെ ഇനിയും പൊലിസിന് കിട്ടേണ്ടതായിട്ടുണ്ട്. രാവിലെ 5.30ന് തട്ടിക്കൊണ്ട് പോയ ഡോക്ടറെ കുറിച്ചുള്ള വിവരം 12.30നാണ് പൊലിസില്‍ ക്രസന്റ് ആശുപത്രി പി.ആര്‍.ഒ പരാതിപ്പെട്ടത്.
പൊലിസിന് രാവിലെ തന്നെ വിവരം ലഭിക്കുകയായിരുന്നെങ്കില്‍ അന്ന് തന്നെ മോചിപ്പിക്കാമെന്നായിരുന്നു സി.ഐ. സലീഷിന്റെ അഭിപ്രായം. തട്ടിക്കൊണ്ട് പോകലിന് സാക്ഷികളായ നാട്ടുകാരാരും തന്നെ പൊലിസില്‍ അറിയിക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."