ഓട വൃത്തിയാക്കാന്‍ ഇറങ്ങി; കിട്ടിയത് തോക്കും തിരകളും
കാസര്‍കോട്: ഓട വൃത്തിയാക്കാന്‍ ഇറങ്ങിയ വനിതാ തൊഴിലാളിക്ക് കിട്ടിയത് തോക്കുകളും തിരകളും. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്തെ ഓവുചാല്‍ ശുചീകരണം നടത്തുന്നതിനിടയിലാണ് തമിഴ്നാട്ടുകാരിയായ പച്ചമ്മക്ക് രണ്ട് തോക്കുകളും ആറ് തിരകളും ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പതിറ്റാണ്ടുകള്‍ പഴക്കം തോന്നിക്കുന്ന ആയുധങ്ങള്‍ തൊഴിലാളിക്ക് ലഭിച്ചത്.
കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത തോക്കുകളും തിരകളും ഇവര്‍ ആക്രിക്കടയിലേക്ക് വില്ക്കാന് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരത്തുണ്ടായിരുന്ന ഒരാള്‍ ഇവ പൊലിസില്‍ ഏല്പിക്കണമെന്ന് അറിയിച്ചതോടെയാണ് പച്ചമ്മ ഇവ പൊലിസിനു കൈമാറിയത്. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലിസ് തോക്കും തിരകളും കസ്റ്റഡിയില്‍ എടുത്തു. തോക്കുകള്‍ക്കും തിരകള്‍ക്കും പഴക്കമുള്ള സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ഏറെ ഗൗരവത്തോടെ അന്വേഷണം നടത്താനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."