അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി അനധികൃതമായി കാലികടത്ത് വ്യാപകം
കൊഴിഞ്ഞാമ്പാറ: അതിര്‍ത്തിയിലെ നടുപ്പുണി, പരിശിക്കല്‍ ചെക്പോസ്റ്റുകളിലൂടെയാണ് അനധികൃതമായി കാലികളെ കടത്തുന്നത്. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്ററുകളില് പരിശോധന നടത്താന്‍ സൗകര്യ കുറവും ഉണ്ട്. ഡോക്ടറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാതെയാണ് മിക്കവാറും വണ്ടികള്‍ കടന്നു പോകുന്നത്. ഒരു ലോറിയില്‍ പതിനാറുകാലികളെ കയറ്റേണ്ട സ്ഥാനത്ത് മുപ്പതില്‍ കൂടുതലാണ് കയറ്റുന്നത്.
മതിയായ രേഖകള്‍ ഇല്ലാതെ വരുന്ന വണ്ടികള്‍ കടത്തിവിടാന്‍ വന്‍കിട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ രാത്രി ഒന്‍പതോടെ മതിമായ രേഖകളില്ലാതെ അധിക ലോഡുമായി വന്ന ആറോളം വണ്ടികെളെ കരുമണ്ണിലെ കന്നുകാലി ചെക്പോസ്റ്റില്‍നിന്ന് രേഖകളില്ലാത്തതിനാല്‍ തിരിച്ചുവിടുകയുണ്ടായി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടു കൂടി ഊടുവഴികളിലൂടെ സഞ്ചരിച്ച് ആ വാഹനങ്ങള്‍ പരിശക്കല്‍ ചെക്പോസ്റ്റില്‍ എത്തി പിന്നീട് ആ വഴി തന്നെ കടന്നു പോയിട്ടുമുണ്ട്.
ദിനംപ്രതി അമ്പതോളം വണ്ടികളാണ് ഈ വഴികളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു പോകുന്നത്. പരിശക്കല്‍ ചെക്പോസ്റ്റ് അധികൃതര്‍ എല്ലാ രേഖകളും ഉണ്ടായിരുന്നു വെന്നാണ്. ഒരു മണിക്കൂര്‍ മുന്‍പ് കരിമണ്ണ് ചെക്പോസ്റ്റില്‍നിന്ന് ഡോക്ടര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ടും 16 എണ്ണം കേറ്റേണ്ടിടത്ത് 30 എണ്ണം കേറ്റി വന്നതിനാലും തിരിച്ച് വിട്ട വാഹനങ്ങള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ എവിടന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്നും ഓവര്‍ ലോഡ് എങ്ങനെ കൃത്യമായ ലോഡ് ആയെന്നും കണ്ടെത്തേണ്ട ഒരു വസ്തുതയാണ്. നിയമം നടപ്പാക്കേണ്ട അധികൃതര്‍ തന്നെ നിയമം കാറ്റില്‍ പറത്തി മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."