വിവാഹ രജിസ്‌ട്രേഷന്‍ ഇളവ് നിര്‍ത്തലാക്കരുത്: യൂത്ത് ലീഗ്
പാലക്കാട്: പതിനെട്ട് വയസിനു മുമ്പേ വിവാഹം കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച് നല്‍കിയിരുന്ന വിവാഹ രജിസ്‌ട്രേഷന്‍ ഇളവ് എടുത്ത് കളയാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
വിവാഹ പ്രായപരിധി 18നു മുകളായിലായി നിശ്ചയിച്ചപ്പോള്‍ 2013 ജൂലായ് 23ന് മുമ്പ് വരെ നടന്ന വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിക്കാമെന്ന് ഉത്തരവുണ്ടായിരുന്നു. ഇതനുസരിച്ച് പഞ്ചായത്ത് മുന്‍സിപ്പല്‍ ഓഫിസുകള്‍ മുഖേന ഡി.ഡി.പി വഴി നടന്നിരുന്ന രജിസ്‌ട്രേഷന്‍ ഇപ്പോള്‍ രഹസ്യമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയക്ടറിലേക്ക് അയക്കുന്ന ഫയലുകള്‍ ഇപ്പോള്‍ സ്വീകരിക്കാനാവില്ലന്നു കാണിച്ച് മടക്കി നല്‍കുകയാണ്.
വിവാഹപ്രായം പ്രാബല്യത്തില്‍ വരുന്നതിന്റെ മുമ്പ് വിവാഹിതരായ ദമ്പതികളോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ അനീതി അവരെ പല വിധത്തിലും ബാധിക്കുന്നതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന രജിസ്‌ട്രേഷന്‍ ഇളവ് പുനഃസ്ഥാപിക്കണമെന്ന് യോഗം അവഷ്ടപ്പെട്ടു .
സി.എ സാജിത് അധ്യക്ഷനായി. ഗഫൂര്‍ കോല്‍കളത്തില്‍, മുസ്തഫ തങ്ങള്‍, ഫാറൂഖ് മാസ്റ്റര്‍, പി.കെ.എം മുസ്തഫ, കെ.പി.എം സലിം, എ.എം അലി അസ്ഗര്‍, ഇബ്രാഹീം മേനകം, മാടാല മുഹമ്മദലി, റിയാസ് നാലകത്ത് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."