HOME
DETAILS

മദ്‌റസകള്‍ മതസൗഹാര്‍ദത്തിന്റെ വിളനിലങ്ങള്‍: മന്ത്രി കെ.ടി ജലീല്‍

  
backup
March 08 2020 | 04:03 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a4%e0%b4%b8%e0%b5%97%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%a4%e0%b5%8d

 

 

കോഴിക്കോട്: മദ്‌റസകള്‍ കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ വിളനിലങ്ങളെന്ന് മന്ത്രി കെ.ടി ജലീല്‍. കേരളത്തിലെ മതസൗഹാര്‍ദത്തിന്റെ കാരണകേന്ദ്രങ്ങളില്‍ പ്രധാനമാണ് മദ്‌റസകള്‍. രാജ്യത്തിന്റെ ദേശീയോദ്ഗ്രഥന വഴിയില്‍ മദ്‌റസകള്‍ ഏറെ സംഭാവന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കേരള മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്‌റസാ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്. രണ്ടിന്റെയും നിലനില്‍പ്പ് നമുക്കാവശ്യമാണെന്നും മന്ത്രി പറഞ്ഞു. മദ്‌റസാധ്യാപക ക്ഷേമനിധിയെ തെറ്റിദ്ധരിപ്പിക്കാനും അതിനെക്കുറിച്ച് അസത്യം പ്രചരിപ്പിക്കാനും ചിലര്‍ ശ്രമിക്കുകയാണ്. എന്തിലും വര്‍ഗീയതയും വിഭാഗീയതയും കാണുന്നവര്‍ സമൂഹത്തില്‍ അന്തഛിദ്രതയുണ്ടാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പലിശ ഒഴിവാക്കി സര്‍ക്കാറിന്റെ ട്രഷറിയിലാണ് ക്ഷേമനിധി ഫണ്ട് നിക്ഷേപിക്കുന്നത്.
22 കോടി രൂപ ഇപ്പോള്‍ ഇങ്ങനെ നിക്ഷേപമായുണ്ട്. കേരളത്തിലെ മുഴുവന്‍ മദ്‌റസാ അധ്യാപകരിലേക്കും ക്ഷേമനിധി അംഗത്വം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. 32 ലക്ഷം രൂപ ചെലവാക്കിയാണ് കോഴിക്കോട് ചക്കോരത്തുകുളത്തെ കേരള അര്‍ബന്‍ ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ക്ഷേമനിധി ഓഫിസ് സജ്ജീകരിച്ചിട്ടുള്ളത്. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കൈപ്പുസ്തക പ്രകാശനം മന്ത്രി പി.ടി.എ റഹീം എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ഉമര്‍ ഫൈസി മുക്കം, പ്രൊഫ. എ.പി അബ്ദുല്‍വഹാബ്, ഡോ. എ.ബി മൊയ്തീന്‍കുട്ടി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുല്‍ അസീസ് സുല്ലമി, ഹാജി പി.കെ മുഹമ്മദ്, ഇ. യാക്കൂബ് ഫൈസി, സിദ്ദീഖ് മൗലവി അയിലക്കാട്, പി.സി സഫിയ ടീച്ചര്‍ പാലത്ത്, ഒ.പി.ഐ കോയ, ഫൈസല്‍ തറമല്‍, ഹാരിസ് ബാഫഖി തങ്ങള്‍ പങ്കെടുത്തു. ബോര്‍ഡ് ചെയര്‍മാന്‍ എം.പി അബ്ദുല്‍ഗഫൂര്‍ സ്വാഗതവും പി.എം ഹമീദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  40 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago