യു.എ.ഇയില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കൊവിഡ്
ദുബൈ: യു.എ.ഇയില്‍ ഇന്ത്യക്കാരനുള്‍പ്പെടെ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 45 ആയി.
ഇന്ത്യക്ക് പുറമേ തായ്ലാന്റ്, മൊറോക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും സഊദി, എത്യോപ്യ, ഇറാന് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൂടുതല്‍ പേര് നിരീക്ഷണത്തിലുണ്ടെന്നും ഇതിനകം രണ്ടുപേര്‍ക്കു രോഗം സുഖപ്പെട്ടുവെന്നും അധികൃതര്‍ വെളിപ്പെടുത്തി.
സഊദിയില്‍ രണ്ടുപേര്‍ക്കു കൂടി കൊവിഡ്
റിയാദ്: സഊദിയില്‍ രണ്ട് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. ഇറാഖില്‍നിന്നും ഇറാനില്‍നിന്നും വന്നവര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധ കണ്ടെത്തിയത് ഇറാനില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നെത്തിയവരെ കണ്ടെത്താന്‍ കുറിച്ചുള്ള അന്വേഷണം അധികൃതര്‍ ശ്രമം തുടങ്ങി.
ഒരു ദിവസം 1000 പേര്‍ക്ക് കൊവിഡ്; ഇറാന്
കറന്‍സി നോട്ട് ഉപയോഗം കുറയ്ക്കുന്നു
തെഹ്റാന്: 24 മണിക്കൂറിനിടെ 1000 പേര്‍ക്കു വൈറസ് സ്ഥിരീകരിച്ചതോടെ ഇറാനില്‍ രോഗബാധിതര്‍ 5,823 ആയി. ഇതോടെ പ്രധാന നഗരങ്ങളിലുള്ളവര്‍ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപ ആരോഗ്യമന്ത്രി ഇറാജ് ഹരിര്ചി, പാര്‍ലമെന്റ് അംഗം മുഹമ്മദ് സദേഗി എന്നിവരില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."