ബോധവത്കരണ ക്ലാസ് നടത്തി
അരൂര്‍: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന പരിപാടികളുടെ ഭാഗമായി അരൂര്‍ വ്യാപാര ഭവനില്‍വച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. ചേര്‍ത്തല ഫുഡ് സേഫ്റ്റി ഓഫിസര്‍ വൈ.ജെ സുബി മോള്‍ ക്ലാസ് എടുത്തു. സുരക്ഷിതാഹാരം ആരോഗ്യത്തിനാഹാരം എന്ന പദ്ധതിയുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളെ പരിപൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമങ്ങളാക്കുന്നതിന് ആലപ്പുഴ ജില്ലയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ അരൂര്‍ ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്.
പഞ്ചായത്ത് ജനപ്രതിനിധികള്‍,വ്യാപാരികള്‍,വിദ്യാര്‍ത്ഥികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,അങ്കണവാടി പ്രവര്‍ത്തകര്‍, ഭക്ഷ്യമേഖലയുമായി ബദ്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍,സ്‌ക്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നവര്‍,ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു.ചന്തിരൂര്‍ മര്‍ച്ചന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് യു.സി ഷാജി,അരൂര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ വി രാഹുല്‍ രാജ്,അമ്പലപ്പുഴ ഫുഡ് സേഫ്റ്റി ഓഫിസര്‍ ജിഷാ രാജ്, കുട്ടനാട് ഫുഡ് സേഫ്റ്റി ഓഫിസര്‍ ചിത്ര മേരി തോമസ് എന്നിവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ഭക്ഷ്യ ഉല്‍പാദന ,വിതരണ, വില്‍പ്പന സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ആക്റ്റ് അനുശാസിക്കുന്ന ലൈസെന്‍സ്,രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് .അരൂര്‍ വിജയാമ്പികാ ഗ്രന്ഥശാലയില്‍ അവസരം ഉണ്ടാകും. അങ്കണവാടികള്‍,മിഡ്-ഡേ-മീല്‍,ക്യാന്റീന്‍ മെസ് എന്നിവ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,മറ്റുസ്ഥാപനങ്ങള്‍,തട്ടുകട,തട്ട്‌വണ്ടി,മീന്‍ തട്ട്,കാറ്ററിംഗ്,പാചകതൊഴിലാളികള്‍,അച്ചാര്‍,പലഹാര നിര്‍മാതാക്കള്‍,മത്സ്യകച്ചവടം,ഇറച്ചി,മത്സ്യ കയറ്റുമതി സ്ഥാപനങ്ങള്‍ എന്നിവര്‍ ലൈസെന്‍സ് രജിട്രേഷന്‍ പരിധിയില്‍ വരുന്നതാണ്.
ലൈസെന്‍സ്,രജിട്രേഷന്‍ എടുക്കാത്തവര്‍ 6 മാസം വരെ തടവും 5 ലക്ഷം രൂപാ പിഴയും ഈടാക്കുതാണെന്ന് അധിക്യതര്‍ അറിയിച്ചു.ലൈസെന്‍സിന് അപേക്ഷകന്റെ ഐ.ഡി.കാര്‍ഡ് കോപ്പി, പഞ്ചായത്ത് ലൈസെന്‍സ് കോപ്പിയും രജിട്രേഷന്‍ ആവശയമുള്ളവര്‍ അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,ഐ.ഡി.കാര്‍ഡ് കോപ്പി, സ്ഥാപനമാണങ്കില്‍ പഞ്ചായത്ത് ലൈസെന്‍സ് കോപ്പിയും ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."