HOME
DETAILS
MAL
ഇന്‍ഷുറന്‍സ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
backup
January 30 2019 | 07:01 AM
അടിമാലി: വാഹന ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ യുവാവിനെ അടിമാലി പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടക്കലില്‍ അനുരാജ് (32) ആണ് അറസ്റ്റിലായത്.
ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി മൂന്നാര്‍ ബ്രാഞ്ചിന്റ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചെമ്മണ്ണാര്‍ പഴയവീട്ടില്‍ സുശീല മോഹനന്റെ പേരിലുള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് അടക്കാതെയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ന്യൂ ഇന്ത്യ ഇന്‍ഷുറസ് കമ്പനിയില്‍ ഇവരുടെ ജീപ്പ് ഇന്‍ഷുര്‍ ചെയ്യുന്നതിനായി പണം നല്‍കിയിരുന്നു.
എന്നാല്‍ വ്യാജ രസീതാണ് ഇവര്‍ക്കു നല്‍കിയിരുന്നത്. ഇതിനിടെ വാഹനമുടമ മൂന്നാറിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ എത്തി തിരക്കിയപ്പോഴാണ് ഇന്‍ഷുറന്‍സ് തുക അടച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടത്. ഇതോടെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പൊലിസ് ചോദ്യം ചെയ്തുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."