HOME
DETAILS
MAL
കൊവിഡ്: ഇറാനിലെ ഇന്ത്യക്കാരുടെ സാംപിള്‍ എത്തി
backup
March 08 2020 | 05:03 AM
ന്യൂഡല്‍ഹി: ഇറാനിലുള്ള ഇന്ത്യക്കാരില്‍ കൊവിഡ് സംശയിക്കുന്നവരുടെ സ്രവ സാംപിള്‍ ഇന്ത്യയിലെത്തിച്ചു. ഇറാന്റെ മാഹന് വിമാനത്തിലാണ് ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ അതീവ സുരക്ഷിതത്വത്തോടെ 300 ഇന്ത്യക്കാരുടെ സാംപിളുകള്‍ എത്തിച്ചത്.
ഈ സ്രവ സാംപിളുകള്‍ പരിശോധനയ്ക്കായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. കൊവിഡ് സാരമായി ബാധിച്ച ഇറാനില്‍ കാര്‍ഗിലില്‍ നിന്നുള്ള 2000 ഇന്ത്യക്കാര്‍ കുടുങ്ങി നില്‍ക്കുകയാണ്.
പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലേ ഇറാനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കൂവെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
രാജ്യത്ത് 31 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ 52 ലാബുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."