HOME
DETAILS

ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ട് ഇരട്ടക്കൊല; പൊലിസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

  
backup
January 30 2019 | 07:01 AM

%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%b1

തൊടുപുഴ: ചിന്നക്കനാല്‍ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചു. മേല്‍ഉദ്യോഗസ്ഥര്‍ അറിയാതെ പ്രതിയുടെ ചിത്രം അടക്കമുള്ള വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ക്കു നല്‍കിയെന്നാരോപിച്ചായിരുന്നു രണ്ട് എ.എസ്.ഐമാരുള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്.
രാജാക്കാട് സ്റ്റേഷനിലെ എ.എസ്.ഐ സി.വി ഉലഹന്നാന്‍, വെള്ളത്തൂവല്‍ സ്റ്റേഷനിലെ എ.എസ്.ഐ സജി എന്‍. പോള്‍, ശാന്തമ്പാറ സ്റ്റേഷനിലെ എ.ആര്‍ സി.പി.ഒ സനീഷ്, രാജാക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ഓമനക്കുട്ടന്‍, രമേശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
കഴിഞ്ഞ 13ന് രാവിലെ നടുപ്പാറ റിദംസ് ഓഫ് മൈന്‍ഡ് റിസോര്‍ട്ട് കോട്ടയം മാങ്ങാനം കൊച്ചാക്കെന്‍ ജേക്കബ് വര്‍ഗീസ് (രാജേഷ്-40), ജീവനക്കാരനായ ചിന്നക്കനാല്‍ പവര്‍ഹൗസ് സ്വദേശി മുത്തയ്യ (55) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പ്രതി ബോബിനെ പിടികൂടുന്നതിനിടെയാണു മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നു പേരുള്ള ഇവര്‍ക്ക് വീഴ്ച സംഭവിച്ചത്.
പ്രത്യേകം രൂപീകരിച്ച ആറംഗ പൊലിസ് സംഘമാണ് തമിഴ്‌നാട് മധുരയില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവിടെ വച്ച് അറസ്റ്റ് ചെയ്ത പ്രതിയുമൊത്തുള്ള ഫോട്ടോ എടുത്ത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിറ്റേ ദിവസം പുറത്തിറങ്ങിയ ഏതാനും പത്രങ്ങളില്‍ ഇത് അടിച്ചുവരികയും ചെയ്തു.
രാജാക്കാട് എസ്.ഐ പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയതെന്ന നിലയില്‍ വാര്‍ത്ത വന്നതു വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസുകാര്‍ക്കെതിരേ അന്വേഷണ വിധേയമായി നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ എസ്.പി ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതായി കാട്ടി നിരവധി കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിയെ ചോദ്യം പോലും ചെയ്യുന്നതിനുമുന്‍പ് വാര്‍ത്ത വന്നത് കേസന്വേഷണത്തെ ബാധിച്ചുവെന്നാണു മേലുദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
അതേസമയം സംഭവത്തില്‍ രാജാക്കാട് എസ്.ഐക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന എസ്.പിയുടെ ശുപാര്‍ശ നിലനില്‍ക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  an hour ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago