വീടിനു തീപിടിച്ച് യുവാവ് മരിച്ചത് കുടുംബത്തോടെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയെന്ന് സൂചന
വാടാനപ്പള്ളി: വീടിനു തീപിടിച്ച് യുവാവ് മരിച്ചത് കുടുംബത്തോടെ ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയാണെന്ന് സൂചന.ഏഴാം കല്ല് പടിഞ്ഞാറ് കൊയപ്പാട്ട് ഷണ്മുഖന്റെ മകന് ശിവപ്രസാദ് (18)തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണു മരിച്ചത്. സംഭവത്തില്‍ മാതാവ് വത്സല, അച്ഛന് ഷണ്മുഖന് എന്നിവര്‍ക്ക് പൊള്ളലേറ്റിരുന്നു. ഓല വീടിനു തീപിടിച്ചത് കണ്ട് ഓടിയെത്തിയ സമീപവാസിയായ പഞ്ചായത്തംഗം ഹേമലത പ്രതാപനും സിജയുമാണു രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. മാതാ പിതാക്കളെ രക്ഷപ്പെടുത്താനായെങ്കിലും ശിവപ്രസാദിനു പുറത്തുകടക്കാനായില്ല. ഇയാള്‍ അച്ഛനേയും അമ്മയേയും വീട് കത്തുമ്പോഴും അകത്തേയ്ക്ക് വിളിച്ചതായി നാട്ടുകാര്‍ പറഞ്ഞു.
മരിച്ച ശിവദാസ് വലപ്പാടുള്ള പാരലല്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിയാണ്. ഷണ്മുഖന് കൂലിപ്പണിക്കാരനാണ് കുടുംബത്തിനു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായി പരിസര വാസികള്‍ പറഞ്ഞു. എന്നാല്‍ അയല്‍ക്കാരുമായി ഇവര്‍ക്ക് വേണ്ടത്ര അടുപ്പം ഉണ്ടായിരുന്നില്ല. ബസ് കഴുകിയും പത്ര വിതരണം നടത്തിയുമാണു ശിവപ്രസാദ് പഠനത്തിനു പണം കണ്ടെത്തിയിരുന്നത്. അതേസമയം ശിവപ്രസാദിനു മാനസിക പ്രശ്നം ഉണ്ടായിരുന്നതായും കൂട്ടത്തോടെ മരിക്കാന്‍ ഇയാള്‍ മാതാ പിതാക്കളെ നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലിസ് പറഞ്ഞു. ശിവപ്രസാദ് തന്നെയാണു വീടിനു തീവെച്ചതെന്നും പൊലിസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിനും വീട് കത്തിച്ചതിനും വാടാനപ്പള്ളി പൊലിസ് കേസെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷണ്മുഖനും വത്സലയും ഇന്നലെ വൈകീട്ട് ആശുപത്രി വിട്ടു. ഷണ്മുഖനു 7ശതമാനവും വത്സലയ്ക്ക് 15 ശതമാനവുമാണു പോള്ളലേറ്റത്. ശിവപ്രസാദിന്റെ സംസ്കാരം വാടാനപ്പള്ളി പൊതു ശ്മശാനത്തില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."