ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ അപ്രന്റിസിന്റെ 500 ഒഴിവുകള്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ അപ്രന്റിസിന്റെ 500 ഒഴിവുകള്‍.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി ഉള്‍പ്പെടുന്ന വെസ്റ്റേണ്‍ റീജനിലാണ് അവസരം. ഈ മാസം 20 വരെ www.iocl.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ടെക്നീഷ്യന് അപ്രന്റിസ്: മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ സിവില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ ത്രിവത്സര റഗുലര്‍ ഫുള്‍ടൈം ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്: ഫിറ്റര്‍ ഇലക്ട്രീഷ്യന് ഇലക്ട്രോണിക് മെക്കാനിക് ഇന്‍സ്ട്രുമെന്റ് മെക്കാനിക് മെഷിനിസ്റ്റ് ട്രേഡുകളില്‍ റഗുലര്‍ ഫുള്‍ടൈം ഐ.ടി.ഐ (എന്‍.സി.വി.ടി എസ്.സി.വി.ടി അംഗീകൃതം). നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്): കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ റഗുലര്‍ ഫുള്‍ടൈം ബിരുദം. നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ (ഫ്രഷര്‍ അപ്രന്റിസ്): കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ റഗുലര്‍ ഫുള്‍ടൈം പ്ലസ്ടു തത്തുല്യം.
നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ (സ്കില്‍ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍): കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ റഗുലര്‍ ഫുള്‍ടൈം പ്ലസ്ടു തത്തുല്യം, ഒരു വര്‍ഷത്തില്‍ കുറഞ്ഞ സ്കില്‍ സര്‍ട്ടിഫിക്കറ്റ്.(എസ്.സി എസ്.ടി ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം മാര്‍ക്കു മതി).പ്രായം 18നും 24നും മധ്യേ. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."