ആരാധനാലയങ്ങളിലെ ഭക്ഷ്യസുരക്ഷ: യോഗം നാളെ
ആലപ്പുഴ: ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ ശുചിത്വനിലവാരവും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്‍ഡ്യ കേരളമൊട്ടാകെ നടത്തുന്ന ഭോജ് എന്ന പദ്ധതി ജില്ലയിലും നടത്തുന്നു. ഇതു സംബന്ധിച്ച് ആരാധനാലയങ്ങളിലെ ഭാരവാഹികളുടെ യോഗം 31 ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേരും. പ്രസാദം, അന്നദാനം, നേര്‍ച്ച തുടങ്ങിയവ വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ ഫെബ്രുവരി 28 ന് മുന്‍പായി ഭക്ഷ്യസുരക്ഷ ലൈസന്‍സോ രജിസ്‌ട്രേഷനോ എടുക്കേണ്ടതാണ്.
ഇതിനായി ഓണ്‍ലൈനായി എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത യോഗത്തില്‍ എല്ലാ ഭാരവാഹികളും പങ്കെടുക്കണമെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ ജില്ലാഭക്ഷ്യസുരക്ഷ ഓഫിസില്‍ നിന്നോ (ഫോണ്‍ : 04772253123) അതാതു സ്ഥലത്തെ ഫുഡ് സേഫ്റ്റി ഓഫിസില്‍ നിന്നോ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."