ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക്
ഡിപ്ലോമക്കാര്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ യാന്ത്രിക് ആകാം. മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗങ്ങളിലായി 37 ഒഴിവുകളുണ്ട്. പുരുഷന്‍മാര്‍ക്കാണ് അവസരം. ഈ മാസം 16 മുതല്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2020 ബാച്ചിലേക്കാണു തിരഞ്ഞെടുപ്പ്. ഏപ്രിലില്‍ എഴുത്തുപരീക്ഷ നടത്തും. ഓഗസ്റ്റില്‍ പരിശീലനം ആരംഭിക്കും.
യോഗ്യത: മെട്രിക്കുലേഷന്‍ തത്തുല്യം. കുറഞ്ഞതു മൊത്തം 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍ / ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ (റേഡിയോ പവര്‍) എന്‍ജിനീയറിങ് ഡിപ്ലോമ ജയിച്ചിരിക്കണം. പട്ടികവിഭാഗക്കാര്‍ക്കും ദേശീയ തലത്തില്‍ നേട്ടമുണ്ടാക്കിയ കായികതാരങ്ങള്‍ക്കും മാര്‍ക്കില്‍ 5 ശതമാനം ഇളവുണ്ട്. പ്രായം: 18- 22. 1998 ഓഗസ്റ്റ് ഒന്നിനും 2002 ജൂലൈ 31നും മധ്യേ ജനിച്ചവര്‍ (രണ്ടു തിയതികളും ഉള്‍പ്പെടെ) അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. അടിസ്ഥാന ശമ്പളം: 29,200 രൂപ. മറ്റാനുകൂല്യങ്ങളും ലഭിക്കും.
ശാരീരികയോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., നെഞ്ചളവ് ആനുപാതികം, കുറഞ്ഞത് അഞ്ചു സെമീ വികാസം വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. മെഡിക്കല്‍ പരിശോധനയുമുണ്ടാകും. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. www.joinindiancotsaguard.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."