ജിഷ്ണുവിന്റെ മാതാപിതാക്കളും സഹപാഠികള്‍ ഒത്തുകൂടി
തൃശൂര്‍: മകന്റെ ഓര്‍മകള്‍ക്കുമുന്നില്‍ ജിഷ്ണുവിന്റെ കൂട്ടുകാരെ കാണാന്‍ അമ്മയും അച്ഛനും പാമ്പാടിയിലെത്തി. എന്നാല്‍ ഇരുവരും ജിഷ്ണു പഠിച്ച നെഹ്‌റു കോളജില്‍ പ്രവേശിച്ചില്ല.
അമ്മ മഹിജയും അച്ഛന്‍ അശോകനും ജിഷ്ണുവിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കോളജിനു സമീപത്തെ ഭിന്നശേഷിക്കാരുടെ സംരക്ഷണകേന്ദ്രമായ ലക്കിടി പോളി ഗാര്‍ഡനില്‍ ഒത്തുകൂടി. സ്ഥാപനത്തിലെ അന്തേവാസികള്‍ക്കു ഭക്ഷണം നല്‍കിയും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചും അവര്‍ ജിഷ്ണുവിന്റെ ഓര്‍മകള്‍ പുതുക്കി. ജിഷ്ണുവിന്റെ സ്മരണാര്‍ഥം സഹപാഠികള്‍ സംഘടിപ്പിച്ച കോമോസ് ടെക് ഫെസ്റ്റില്‍ മിച്ചംവന്ന തുക ഉപയോഗിച്ചാണ് പോളി ഗാര്‍ഡനിലെ അന്തേവാസികള്‍ക്കു ഭക്ഷണം നല്‍കിയത്.
കോമോസ് എന്ന പേരില്‍ സ്റ്റാര്‍ട്ട്അപ് കമ്പനി തുടങ്ങുക ജിഷ്ണുവിന്റെ ആഗ്രഹമായിരുന്നു. അതു നിറവേറ്റാനായാണു സഹപാഠികള്‍ കോമോസ് ടെക് ഫെസ്റ്റ് നടത്തിയത്. ഇതിനായി വിദ്യാര്‍ഥികളില്‍നിന്ന് 3,62,150 രൂപയാണു പിരിച്ചുകിട്ടിയത്. ഇതില്‍ മിച്ചംവന്ന 27,240 രൂപ ഉപയോഗിച്ചാണ് 150 അന്തേവാസികളുള്ള പോളി ഗാര്‍ഡനില്‍ ഭക്ഷണം ഒരുക്കിയത്. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും മറ്റു ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.
തുടര്‍ന്ന് അന്വേഷണസംഘവുമായി മാതാപിതാക്കള്‍ കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നു മുഖ്യമന്ത്രിയെ കാണുമെന്ന് മഹിജയും അശോകനും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."