രാജ്യത്ത് 80,448 എം.ബി.ബി.എസ് സീറ്റുകള്‍
രാജ്യത്ത് നിലവില്‍ 533 മെഡിക്കല്‍ കോളജിലുകളിലായി ആകെ 80,448 എം.ബി.ബി.എസ് സീറ്റുള്ളതായി ലോക്‌സഭയില്‍ വെളിപ്പെടുത്തല്‍.
ഇതില്‍ 261 കോളജുകള്‍ സ്വകാര്യമേഖലയിലാണ്. മെഡിക്കല്‍ പി.ജി (എം.ഡി, എം.എസ്) കോഴ്‌സുകള്‍ക്ക് 436 കോളജുകളിലായി 40,408 സീറ്റുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ലോക്‌സഭയില്‍ വച്ച കണക്കാണിത്.
എം.ബി.ബി.എസ്, പി.ജി സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നിലവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 150ല്‍നിന്ന് 250 ആക്കി ഉയര്‍ത്തുന്നതിന് സ്റ്റാഫ് പാറ്റേണ്‍, കിടക്കകളുടെ എണ്ണം, ഫാക്കല്‍റ്റി എന്നിവയില്‍ നിലവിലെ നിബന്ധനകളില്‍ ഇളവ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പി.ജി കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കാനായി അധ്യാപക, വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരുത്തും. എം.ഡി, എം.എസ് കോഴ്‌സുകളില്‍ നിലവിലുള്ള 1:1 അനുപാതം 1:2 ആയും ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 1:1 എന്നത് 1:3 ആയും ഉയര്‍ത്തും. സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലെ മെഡിക്കല്‍ കോളജുകളിലും സീറ്റുവര്‍ധനയ്ക്ക് നടപടി സ്വീകരിക്കും. ഇതിനായി കൂടുതല്‍ കോളജുകളില്‍ മെഡിക്കല്‍ പി.ജി കോഴ്‌സുകള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് യു.ജി പരീക്ഷ വഴിയാണ് എം.ബി.ബി.എസ് പ്രവേശനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."