എസ്.വൈ.എസ് ജില്ലാ പ്രചരണ ക്യാംപയിന് ഏപ്രില്‍ ഒന്നിന് ആരംഭിക്കും
തൃശൂര്‍: ജില്ലയില്‍ സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എപ്രില്‍ ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവില്‍ മണ്ഡലം,മേഖല,ശാഖാ തലങ്ങളില്‍ വിവിധ പരിപാടികളോടെ പ്രചരണ പക്ഷം ആചരിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
കേച്ചേരി ശംസുല്‍ ഉലൂം മദ്റസയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ്് അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര് അധ്യക്ഷമായി. സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി, സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ്, സമസ്ത ലീഗല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ ബഷീര്‍ കല്ലേപ്പാടം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. എസ്.വൈ.എസ്.ജില്ലാ ജനറല്‍ സെക്രട്ടറി ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ട്രഷറര്‍ സി.കെ.അഷ്റഫലി, വര്‍ക്കിംഗ് സെക്രട്ടറി പി.പി.മുസ്തഫ മുസ്്ലിയാര്‍,എസ്. കെ.ജെ.എം.ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഇല്യാസ് ഫൈസി, സലീം പള്ളത്ത്, വി.മൊയ്തീന് കുട്ടി മുസ്ലിയാര്, ഉമര്ചക്കനാത്ത്, ഉമര്‍ ഹാജി എടയാടി, കെ.എം.ഉസ്മാന് മുസ്്ലിയാര്‍, കെ.എ.മൊയ്തുണ്ണി ഹാജി, എം.എച്ച്. നൗഷാദ്, ആര്.എസ്. മുഹമ്മദ്മോന്‍, ശംസുദ്ദീന്‍ വില്ലന്നൂര്‍, സി.എസ്. ഹുസൈന് തങ്ങള്‍, ടി.മുഹമ്മദ് മുസ്്ലിയാര്‍ നാട്ടിക, കെ.കെ.അബ്ദുല്‍ റസാഖ് ഹാജി, കെ.എ.മുഹമ്മദ് ബഷീര്‍, ഷഫീക്ക് വെന്മേനാട്, വി.കെ. മുഹമ്മദ്, എം.എം.അബൂബക്കര്‍ മൗലവി, ഹൈദര്‍ മാരേക്കാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."