വനിതാ ടി20 ലോകകപ്പ് ; പ്രതീക്ഷയോടെ
മെല്‍ബണ്‍: കന്നി ലോക വനിതാ ടി20 കിരീടം സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സംഘം ഇന്ന് ഇറങ്ങുന്നു.
നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ആസ്‌ത്രേലിയയേയാണ് ഇന്ത്യ കലാശപ്പോരാട്ടത്തില്‍ നേരിടുന്നത്.
ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗ@ണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് ഫൈനല്‍ ആരംഭിക്കുന്നത്.
ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ തോല്‍വിയറിയാതെയാണ് ഫൈനലിലെത്തിയിട്ടുള്ളത്. മറുഭാഗത്ത് ആദ്യ കളിയിലെ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ആസ്‌ത്രേലിയ ഫൈനലിലേക്കു കുതിച്ചത്.
ഇതുവരെ നടന്ന ആറു ലോകകപ്പുകളില്‍ നാലിലും ഓസീസിനായിരുന്നു കിരീടം. ഇംഗ്ല@ണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ വീതവും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ ആദ്യത്തെ ഫൈനല്‍ പ്രവേശനം കൂടിയാണിത്. സെമി ഫൈനലിന് അപ്പുറം കടക്കാന്‍ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം സമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യ പുറത്തായത്.
ഫെബ്രുവരി 21ന് നടന്ന ഉദ്ഘാടന മല്‍സരത്തിന്റെ റീപ്ലേ കൂടിയാണ് ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ഫൈനല്‍. അന്ന് ഓസീസിനെ ഞെട്ടിച്ചു കൊണ്ട@ായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റിന് 132 റണ്‍സായിരുന്നു നേടിയത്.
മറുപടിയില്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ഒരു പന്ത് ബാക്കിനില്‍ക്കെ 115 റണ്‍സിന് ഓസീസ് പുറത്താവുകയായിരുന്നു. സെമി ഫൈനല്‍ പോലും കളിക്കാതെയാണ് ഇത്തവണ ഇന്ത്യ കലാശപ്പോരിന് എത്തിയിരിക്കുന്നത്. ഇന്ത്യയും ഇംഗ്ല@ണ്ടും തമ്മിലുള്ള ആദ്യത്തെ സെമി ഫൈനല്‍ മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താതെ ഉപേക്ഷിക്കുകയായിരുന്നു. പ്രാഥമിക റൗ@ണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമെന്ന നിലയില്‍ ഇന്ത്യ ഫൈനലില്‍ കടക്കുയായിരുന്നു. അതേസമയം, രണ്ട@ാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ മഴ നിയമപ്രകാരം അഞ്ചു റണ്‍സിന് ഓസീസ് മറികടക്കുകയായിരുന്നു. ടൂര്‍ണമെന്റിലെ സെന്‍സേഷനായി മാറിയ 16 കാരി ഷഫാലി വര്‍മയും സ്പിന്നര്‍മാരുമാണ് ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകള്‍. ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളിലും ഷഫാലി മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു.
താരതമ്യേന ചെറിയ സ്‌കോര്‍ പോലും പ്രതിരോധിച്ചു ജയിക്കാന്‍ ഇന്ത്യയെ സഹായിച്ചത് സ്പിന്നര്‍മാരായിരുന്നു. നാലു കളികളില്‍ നിന്നു ഒമ്പത് വിക്കറ്റെടുത്ത പൂനം യാദവാണ് ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുന. എന്നാല്‍ ഇന്ത്യയുടെ മധ്യനിര ബാറ്റിങ് താരങ്ങള്‍ ഇതുവരെ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല.
മധ്യനിരയും ഫോം കണ്ടെത്തുകയാണെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കും. ഇതുവരെയുള്ള എല്ലാ മത്സരത്തിലും ഷഫാലി വര്‍മ, ജമീമ റോഡ്രിഗ്രസ്, ദീപ്തി ഷര്‍മ എന്നിവര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. ഈ സ്ഥിരത ഇന്നത്തെ മത്സരത്തിലും തുടര്‍ന്നാല്‍ ഇന്ത്യക്ക് ഇന്ന് ആസ്‌ത്രേലിയയെ നിഷ്പ്രയാസം കീഴടക്കാന്‍ സാധിക്കും. ബൗളിങ്ങില്‍ സ്പിന്‍ ബൗളര്‍മായാരിയിരുന്നു ഇന്ത്യക്ക് ഇതുവരെ തുണയായത്.
പൂനം യാദവ് ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അതേ സമയം ആസ്‌ത്രേലിയ മികച്ച ഫോമിലാണുള്ളത്. ഇന്ത്യക്കെതിരേ ആദ്യ തോല്‍വിക്ക് ശേഷം തുടര്‍ന്നുള്ള മത്സരത്തിലെല്ലാം ഓസീസ് മികച്ച സ്‌കോര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള നാല് മത്സരത്തിലും 120ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഓസീസിനായി. സ്ഥിരതയുള്ള ബാറ്റിങ്ങാണ് ഇപ്പോള്‍ ഓസീസിന്റെ കരുത്ത്.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നു എന്ന മുന്‍തൂക്കം ഓസീസിന് ഗുണം ചെയ്യും. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ബെത് മൂണിയായിരിക്കും ഇന്ത്യക്ക് ഭീഷണിയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."