കൈയടി നേടി വി.ഡി സതീശന്‍ എം.എല്‍.എയുടെ പരിഭാഷ
കൊച്ചി: രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനിടെ രസകരമായ സംഭവങ്ങള്‍ അരങ്ങേറി. രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട വി.ഡി. സതീശന്‍ എം.എല്‍.എയുടെ ഓടിക്കളിയാണ് സദസില്‍ ചിരി പടര്‍ത്തിയത്. മറൈന്‍ഡ്രൈവ് മൈതാനിയില്‍ കോണ്‍ഗ്രസ് ബൂത്ത് തല നേതൃ സംഗമവേദിയിലായിരുന്നു സംഭവം.
പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ സ്റ്റേജില്‍ വച്ചിരുന്ന ഹോം സ്പീക്കറിന്റെ ശബ്ദം കാരണം തനിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സതീശന്‍ വേദിയിലിരുന്നവരോട് ആഗ്യം കാണിക്കുന്നുണ്ടായിരുന്നു. ഇടക്കിടെ പറയുന്നത് മനസിലാകാതെ രാഹുലിന്റെ മുഖത്തേക്ക് സതീശന്‍ നോക്കുകയും ചെയ്തു. എന്നാല്‍ രാഹുലിന്റെ പ്രസംഗം മുന്നേറിയതോടെ സതീശനു നില തെറ്റി.
പരിഭാഷയില്‍ ചെറിയ പിശകും വന്നു. ഇതോടെ നന്നായി കേള്‍ക്കാനായി മാറി നിന്നോളാന്‍ വേദിക്ക് പുറകില്‍ നിന്ന് നിര്‍ദേശവും കിട്ടി. അതനുസരിച്ച് സതീശന്‍ വേദിയുടെ മധ്യഭാഗത്തേക്ക് മാറി നിന്നു. എന്നാല്‍ അപ്പോഴും പ്രശ്‌നം തീര്‍ന്നില്ല. ഒരു വാചകം പറഞ്ഞ് പൂര്‍ത്തിയാക്കിയപ്പോള്‍ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് മനസ്സിലാകാതിരുന്ന സതീശന്‍ അല്‍പനേരം മൗനമായി നിന്നു. എന്തുപറ്റിയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ കേള്‍ക്കുന്നില്ലെന്ന് സതീശന്‍ മറുപടിയും പറഞ്ഞു. എങ്കില്‍ അടുത്തു വന്നു നില്‍ക്കൂ എന്ന് രാഹുല്‍.
മൈക്ക് എടുത്ത് വീണ്ടും സതീശന്‍ രാഹുലിനടുത്തേക്ക്. വീണ്ടും കേള്‍വി പ്രശ്‌നമായതോടെ ശശിതരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് സതീശനടുത്തേക്കെത്തി. എന്നാല്‍ രാഹുല്‍ സ്വന്തം പ്രസംഗ പീഡത്തിലേക്ക് സതീശനെ വിളിച്ചു നിര്‍ത്തി. രാഹുല്‍ സംസാരിക്കുന്ന ചെറു മൈക്കുകളിലൊന്ന് സതീശന് നല്‍കുകയും ചെയ്തു.
പ്രസംഗം അവസാനിപ്പിച്ച് നടന്നു നീങ്ങുന്നതിനിടെ 'ഒരു കാര്യം പറയാന്‍ മറന്നു, വേദിയിലെ ബഹളം കാരണമാണ് സതീശന് കേള്‍ക്കാതിരുന്നത്. അദ്ദേഹം നന്നായി പ്രസംഗം പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന് ഒരു ഉഗ്രന്‍ കൈയ്യടി നല്‍കണമെന്നും പറഞ്ഞാണ് രാഹുല്‍മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."