വാര്‍ധക്യ ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കണം
പുത്തനത്താണി: വാര്‍ധക്യ ക്ഷേമ പെന്ഷന് രണ്ടായിരം രൂപയാക്കി ഉയര്‍ത്തി പോസ്റ്റുമാന് വീടുകളില്‍ എത്തിക്കണമെന്നു പൗരവകാശ സംരക്ഷണ സമിതി. വാര്‍ധക്യ ക്ഷേമ പെന്ഷന് വാങ്ങുന്നവരില്‍ അധികവും രോഗികളാണ്. മരുന്നുവിലയും നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിച്ചതിനാല്‍ വാര്‍ഷിക ക്ഷേമ പെന്ഷന് രണ്ടായിരം രൂപയാക്കി ഉയര്‍ത്തി പോസ്റ്റുമാന് വീടുകളില്‍ എത്തിക്കുകയും ബാങ്ക് നിബന്ധന ഒഴിവാക്കണമെന്നും കോട്ടക്കലില്‍ ചേര്‍ന്ന പൗരവകാശ സംരക്ഷണ സമിതി സ്റ്റേറ്റ് കമ്മിറ്റി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇന്ത്യനൂര്‍ ഹംസ അധ്യക്ഷനായി. ചൊക്ലി ബീരാന് ഹാജി, ടി.പി ആന്റണി കൊച്ചി, പറമ്പന്‍ ബഷീര്‍ ഹാജി, എസ്. അഹമ്മദ് തിരുവനന്തപുരം, വി.എസ് ഇബ്രാഹീംകുട്ടി മാള, അഡ്വ. പറവത്ത് കുഞ്ഞിമുഹമ്മദ്, രവി തിക്കൊടി, റിട്ട. ഡെപ്പ്യൂട്ടി കലക്ടര്‍ എന്‍. മുഹമ്മദ് കുട്ടി ഹാജി, എം.കോയ, കെ.സുരേശ് കണ്ണൂര്‍, വി.എസ് മേനോന്, മാത്യുകോര കോട്ടയം, പറമ്പന്‍ മുഹമ്മദ്, മുഹമ്മദാലി കല്‍പ്പറ്റ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."