യു.ഡി.ക്ലാര്‍ക്ക്, എസ്.വി.ഒ സീനിയോരിറ്റി ലിസ്റ്റ് (ഇംഗ്ലീഷുണ്ട്)
മലപ്പുറം: യു.ഡി.സി എസ്.വി.ഒമാരുടെ 2009 ജനുവരി ഒന്നു മുതല്‍ 2012 ഡിസംബര്‍ 31വരെയുള്ള കാലയളവിലെ സംസ്ഥാനതല അന്തിമ സീനിയോരിറ്റി ലിസ്റ്റ് രഹൃ.സലൃമഹമ.ഴീ്.ശി ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫിസ് മേധാവിയുടെ ശിപാര്‍ശ സഹിതം ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) കാര്യാലയത്തില്‍ ലഭ്യമാക്കണം. ബന്ധപ്പെട്ട ഓഫിസ് മേധാവികള്‍ എല്ലാ ജീവനക്കാര്‍ക്കും ലിസ്റ്റ് പരിശോധിക്കാന്‍ അവസരമൊരുക്കി ലിസ്റ്റ് പരസ്യപ്പെടുത്തിയതിനുള്ള സാക്ഷ്യപത്രം രണ്ടു ദിവസത്തിനകം കാര്യാലയത്തിലേക്ക് അയച്ചു തരണമെന്നും എ.ഡി.എം അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ സീനിയര്‍ ക്ലാര്‍ക്ക് എസ്.കെ. സന്തോഷ്കുമാര്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കിയതു പ്രകാരം ഇയാള്‍ക്കു റാങ്ക് നമ്പര്‍ 12113 എ ആയി നോഷനല്‍ സ്ഥാനം ലഭിക്കാന്‍ അര്‍ഹത കാണുന്നുണ്ട്. അതിനാല്‍ ലിസ്റ്റില്‍ ഇദ്ദേഹത്തിന്റെ ജൂനിയറായി ഉള്‍പ്പെട്ടു വരുന്ന ജീവനക്കാര്‍ക്കിടയില്‍ ആക്ഷേപമുണ്ടെങ്കില്‍ വിവരം ഏഴു ദിവസത്തിനകം മലപ്പുറം ഡെപ്യൂട്ടി കലക്ടറെ (ജനറല്‍) അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."