സന്തോഷ് ട്രോഫി: കേരളാ ടീമില്‍ രണ്ടു വയനാട്ടുകാര്‍
കല്‍പ്പറ്റ: സന്തോഷ്‌ട്രോഫി കേരള ടീമില്‍ ഇത്തവണ രണ്ട് വയനാട്ടുകാര്‍.
ചുരുങ്ങിയ കാലത്തിനുള്ളില്‍ മികവ് തെളിയിച്ച നടവയല്‍ സ്വദേശി ഗിഫ്റ്റി സി. ഗ്രേഷ്യസ്, മീനങ്ങാടി സ്വദേശി അലക്‌സ് സജി എന്നിവരാണ് ടീമിലുള്ളത്. ഡിഫന്‍ഡറാണ് അലക്‌സ് സജി ഗിഫ്റ്റി മിഡ്ഫീല്‍ഡറും. നടവയല്‍ ചോലിക്കര ഗ്രേഷ്യസിന്റെ മകനായ ഗിഫ്റ്റി നിലവില്‍ ഗോകുല്‍ എഫ്.സിയുടെ താരമാണ്. ഇതിനകം വാരിക്കൂട്ടിയ നേട്ടങ്ങള്‍ ചെറുതല്ല.
ഏഴ് തവണ കേരളത്തെ പ്രതിനിധീകരിച്ചു. ഒരു തവണ ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുത്തു. ഒരു തവണ സംസ്ഥാന ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ബെസ്റ്റ് മിഡ്ഫീല്‍ഡറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അണ്ടര്‍ 16 കേരള ടീമിന്റെ ക്യാപ്റ്റനായി പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമുണ്ട്. നടവയലിലെ പൊതുപ്രവര്‍ത്തകനായ ഗ്രേഷ്യസാണ് ഗിഫ്റ്റിയുടെ പിതാവ്.മാതാവ് ഗ്രേസി നീന്തല്‍ പരിശീലകയാണ്. ഫുട്‌ബോള്‍ സംസ്ഥാന താരമായ ടിനു, സംസ്ഥാന നീന്തല്‍താരമാത ടിന്റു എന്നിവരാണ് സഹോദരങ്ങള്‍.
നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജൂനിയര്‍ ടീം അംഗമാണ് അലക്‌സ് സജി. 2013 ആദ്യമായി കേരള ടീമംഗമായി. 2014, 2015 വര്‍ഷങ്ങളിലും കേരളാ ടീമിന്റെ ജഴ്‌സിയണിഞ്ഞു. 2016-17ല്‍ ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് ഊര്‍ജ്ജ കപ്പില്‍ നാഷനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും രണ്ട് മത്സരങ്ങളില്‍ റണ്ണേഴ്‌സപ്പായി. കേരളാബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 18 ക്യാപ്റ്റനായി 2018 ടീമിനെ നയിച്ച് വിന്നറായി. നിലവില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമംഗമാണ്. എം.ജി യൂണിവേഴ്‌സിറ്റി ടീമിന് വേണ്ടി നിലവില്‍ കളിച്ചിരുന്നു. കേലോ ഇന്ത്യ ടീമംഗമായിരുന്നെങ്കിലും സന്തോഷ് ട്രോഫിയിലേക്കുള്ള അവസരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വയനാട് ജില്ലാ ടീം ക്യാപ്റ്റനായി മൂന്ന് വര്‍ഷം ടീമിനെ നയിച്ചു. മീനങ്ങാടി പഞ്ചായത്ത് ഫുട്‌ബോള്‍ ടീമംഗമായി കോച്ച് ബിനോയിയും കല്‍പ്പറ്റ സെപ്റ്റ് ഫുട്‌ബോള്‍ കോച്ച് ബൈജുവുമാണ് അലക്‌സ് സജിയുടെ ഫുട്‌ബോള്‍ കഴിവിനെ വളര്‍ത്തിയത്. ഡിഗ്രി ബി.എ എക്കണോമിക്‌സില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായി കോതമംഗലം മാര്‍ അത്താനിയോസിലാണ് വിദ്യാര്‍ഥിയാണ്. കോളജ് ടീമംഗവുമാണ്.
ജ്യോഷ്ഠന്‍ അലക്‌സ് സജിയുടെ പാതയില്‍ തന്നെയാണ് അനുജന്‍ അലന്‍സജിയും. അലന്‍ സജി ഇപ്പോള്‍ മുംബെയിലെ റിലയന്‍സ് ഫുട്‌ബോള്‍ അക്കാദമി ടീമംഗമാണ്. മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് ഫുട്‌ബോളിലേക്ക് വരുന്നത്. 2016ല്‍ ഐ ലീഗ് ടീം ക്യാപ്റ്റനായിരുന്നു.മീനങ്ങാടി ചെറുതോട്ടില്‍ സന്ധ്യ- സജി ദമ്പതികളുടെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."