എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് അവഗണന; സെക്രട്ടേറിയറ്റ് സമരം ഇന്ന്
കാഞ്ഞങ്ങാട്: സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രോഗികളും കുഞ്ഞുങ്ങളും തിരുവനന്തപുരത്തേക്ക് തിരിച്ചു. നൂറുകണക്കിനാളുകള്‍ സമരസമിതി പ്രവര്‍ത്തകരെയും രോഗികളായ കുഞ്ഞുങ്ങളെയും യാത്രയയക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. സമരസമിതി നേതാക്കളായ സാമൂഹ്യപ്രവര്‍ത്തക ദയാബായി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര. കാഞ്ഞങ്ങാട്ടു നിന്ന് 30 പേരും കാസര്‍കോട്ടുനിന്ന് മൂന്നുപേരും ഉള്‍പ്പടെ 33 പേരടങ്ങുന്ന 70 പേരടങ്ങുന്ന സംഘമാണ് മാവേലി എക്‌സപ്രസില്‍ യാത്രയായത്. രോഗികളില്‍ പകുതിയും പിഞ്ചുകുഞ്ഞുങ്ങളാണ്.
കുട്ടികളെ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിനിറക്കുന്നത് ഭിക്ഷ തെണ്ടാന്‍ ഇറക്കുന്നത് പോലുള്ള ക്രൂരതയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഈ ക്രൂരത എന്‍ഡോസള്‍ഫാന്‍ രോഗികളോട് സര്‍ക്കാറാണ് ചെയ്യുന്നതെന്നും സമരസമിതി അറിയിച്ചു.
സര്‍ക്കാര്‍ പറഞ്ഞ 184 കോടിയുടെ സഹായം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലത്തെയും കണക്കു കൂട്ടിയുള്ളതാണെന്നും ആദ്യ രണ്ടു ഗഡു തന്നത് കഴിഞ്ഞ സര്‍ക്കാറാണെന്നും പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ കൊടുത്തവര്‍ക്കു തന്നെ വീണ്ടണ്ടും സഹായം കൊടുക്കുകയാണെന്നും 3400 ഓളം പേര്‍ക്ക് ഇപ്പോഴും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അറിയിച്ചു.
മന്ത്രി ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."