HOME
DETAILS

സമരത്തില്‍നിന്ന് പിന്മാറണം: മന്ത്രി ഇ. ചന്ദ്രശേഖരന്‍

  
backup
January 30 2019 | 07:01 AM

%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae-2

ദുരിതബാധിതര്‍ക്കുവേണ്ടി ആകെ 184.29 കോടിയുടെ സഹായം ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും സമരസമിതിയും സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്താനുദ്ദേശിക്കുന്ന സമരത്തില്‍നിന്ന് പിന്മാറണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2017 ജനുവരി 10ലെ സുപ്രീം കോടതി വിധി വരുന്നതിനു മുമ്പുതന്നെ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് രണ്ടു ഗഡു ധനസഹായം നല്‍കിയിട്ടുണ്ട്്. 161.65 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. മൂന്നാംഗഡു വിതരണം ചെയ്തത് സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുമുണ്ട്.
ഇതിനുപുറമെ ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, ബഡ്‌സ് സ്‌കൂള്‍ പദ്ധതി, ദീര്‍ഘകാല ചികിത്സാ പദ്ധതി, സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ, ഡയാലിസിസ് സേവനം, ഫിസിയോതെറാപ്പി, മൊബൈല്‍ മെഡിക്കല്‍ ടീം, യാത്രാ സൗകര്യം, ചികിത്സയ്ക്കായി ജില്ലാ ട്രീറ്റ്‌മെന്റ് കമ്മിറ്റി, സ്‌നേഹ സാന്ത്വനം പദ്ധതി എന്നിവ സര്‍ക്കാര്‍ നടപ്പാക്കി വരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അന്‍പതിനായിരം രൂപവരെയുളള ലോണുകള്‍ എഴുതി തള്ളുന്നതിന് 2.17 കോടി രൂപ അനുവദിച്ചു. മൂന്നുലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതി തള്ളുന്നതിന് 4.39 കോടി രൂപ അനുവദിച്ചു. കടബാധ്യതകള്‍ക്ക് ആറുമാസത്തേയ്ക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തി. പുനരധിവാസത്തിനായി പ്രത്യേക റീഹാബിലിറ്റേഷന്‍ വില്ലേജ് മുളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്നതിനാവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയാറായി കഴിഞ്ഞു.
2013 മുതല്‍ ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തിച്ചിരുന്നത്. 2017ല്‍ ഇതിനായി നടത്തിയ സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാംപിലും തുടര്‍ പരിശോധനയിലുമായി 363 പേരെയാണ് ദുരന്തബാധിതരായി കണ്ടെത്തിയത്. ഇതിനു പുറമെയുള്ള 657 പേര്‍ക്ക് ഇപ്പോള്‍തന്നെ സൗജന്യ ചികിത്സ അനുവദിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ആകെ 6212 പേര്‍ക്കാണ് ദുരിത ബാധിതര്‍ക്കുളള സഹായം നല്‍കി വരുന്നത്.
ദുരിതബാധിതര്‍ക്കുവേണ്ടി ആകെ 184.29 കോടിയുടെ സഹായം ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങളുടെ പാതയില്‍ കാലുഷ്യം വിതറുന്നതും സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്നതും തീര്‍ച്ചയായും ദുരിതബാധിതരെ സഹായിക്കാനല്ല എന്ന് വ്യക്തമാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയും വസ്തുതകളും കണക്കിലെടുത്ത് സമരരംഗത്തുനിന്നു ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 minutes ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  an hour ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 hours ago