രാജ്യം വിടാന്‍ ശ്രമം: റാണാ കപൂറിന്റെ മകളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു
ന്യൂഡല്‍ഹി: ലുക്കൗട്ട് നോട്ടിസ് നിലനില്‍ക്കെ രാജ്യത്തിന് പുറത്തുപോകാന്‍ ശ്രമിച്ച യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ മകള്‍ രോഷ്നി കപൂറിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു.ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനത്തില്‍ ലണ്ടനിലേക്ക് പോവാന്‍ തയ്യാറെടുന്നതിന് ഇടെയായിരുന്നു റോഷ്‌നി കപൂറിനെ തടഞ്ഞത്. റാണാ കപൂറിനും ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ ഇ.ഡിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ദേവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ റാണാ കപൂറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.കസ്റ്റഡിയിലെടുത്ത റാണാ കപൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി ചുരുക്കുകയായിരുന്നു.വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂലധനമുയര്‍ത്താന്‍ കഴിയാത്തതും കിട്ടാക്കടത്തിന്റെ ആധിക്യവുമാണ് യെസ് ബാങ്കിനെ ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."