HOME
DETAILS

നിയമനം വൈകുന്നത് കൃഷിഭവനുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു

  
backup
June 17 2016 | 22:06 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%82-%e0%b4%b5%e0%b5%88%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%a8

മഞ്ചേരി: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജില്ലയില്‍ കൃഷിഭവനുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. ഒട്ടേറെ ഒഴുവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒന്നും തന്നെ നികത്താന്‍ അധികൃതര്‍ തയ്യാറാവാത്തതാണു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.  ജില്ലയിലെ മിക്കകൃഷിഭവനുകളിലും താല്‍ക്കാലിക ജീവനക്കാരാണുള്ളത്. മാരാക്കര,പള്ളിക്കര എന്നിവിടങ്ങളില്‍ താല്‍കാലിക ജീവനക്കാരുമില്ലാത്ത സ്ഥിതിയാണ്. നിലവിലുള്ള റാങ്ക് പട്ടികയില്‍ നിന്നു നിയമനം  നടത്താന്‍ അധികൃതര്‍ കൂട്ടാക്കാതിരുന്നതാണ് ഉദ്യോഗസ്ഥന്‍മാരുടെ  കുറവിനു കാരണമായത്.  റാങ്ക് പട്ടികയിലുള്ളവര്‍ക്കു നിയമനം നല്‍കുന്നതിനു കൃഷിവകുപ്പു കാണിക്കുന്ന അനാസ്ഥ കാര്‍ഷികമേഖലക്കു തിരിച്ചടിയാവുകയാണ്.
 ജില്ലയിലെ ചുങ്കത്തറ, പെരുമണ്ണക്ലാരി, താഴെക്കോട്, തൃക്കലങ്ങോട്, മമ്പാട്  പാണ്ടിക്കാട്, കോട്ടക്കല്‍, പുലാമന്തോള്‍, ആതവനാട്, മുന്നിയൂര്‍, തിരൂരങ്ങാടി തുടങ്ങിയ കൃഷിഭവനുകളില്‍  താല്‍കാലിക ജീവനക്കാരാണ് ആശ്രയം. ഇവരുടെ കാലാവധി ഈമാസത്തോടെ അവസാനിക്കാരിനിരിക്കുകയാണ്.  നിറമരുതൂര്‍, മക്കരപ്പറമ്പ്, കുഴിമണ്ണ,വാഴക്കാട്, പൊന്‍മുണ്ടം,  മംഗലം, ചാലിയാര്‍  തുടങ്ങിയ കൃഷിഭവനുകളിലും  കരാറടിസ്ഥാനത്തില്‍ ജിവനക്കാരെ നിയമിച്ചു മുന്നോട്ടുപോവുകയാണ് . കൃഷി ഭവനുകളിലെ  ഇത്തരം സ്ഥിതിവിശേഷം ജില്ലയിലെ കാര്‍ഷികമേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. പലയിടങ്ങളിലും ഓഫിസര്‍മാര്‍ അധികച്ചുമതല വഹിക്കുകയാണു ചെയ്യുന്നത്.  ഒട്ടേറെ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുണ്ട്.
ഉദ്യോഗസ്ഥരില്ലാതെ വന്നതു പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയെയും പഞ്ചായത്തുകളിലെ പദ്ധതി ആസൂത്രങ്ങളെയും സാരമായി ബാധിക്കും. നിലവില്‍ അധിക ചുമതല ഉള്ളവരാണു മിക്ക കൃഷി ഓഫിസര്‍മാരും. എന്നിരിക്കെ അതതു പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങളെ തന്നെ പൂര്‍ണമാക്കാനും അവസരം ലഭിക്കാത്ത അവസ്ഥ വരും. അസിസ്റ്റന്റ് ഓഫിസര്‍മാരാണു ചില കാര്യങ്ങളെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. കൃഷിഭവനുകളിലെത്തുന്ന കര്‍ഷകര്‍ക്ക് ജീവനക്കാരുടെ കുറവു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നിലവിലുള്ള ഓഫിസര്‍മാര്‍ വിവിധ പഞ്ചായത്തുകളുടെ അധികചുമതല വഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  23 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  23 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  23 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  23 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  23 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  23 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  23 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  23 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  23 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  23 days ago