ജില്ലയില്‍ 40 സഹകരണ അരിക്കടകള്‍ തുറക്കും
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സഹകരണ അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം കോടിയേരി മുളിയില്‍നടയില്‍ കെ.കെ രാഗേഷ് എം.പി നിര്‍വഹിച്ചു. കോടിയേരി സ്വദേശിനി മാധവിയമ്മയ്ക്കു അരി കൈമാറിയായിരുന്നു ഉദ്ഘാടനം.
ബംഗാളില്‍ നിന്ന് ഇറക്കുമതി ചെയ്ത സുവര്‍ണ മസൂരി അരിയാണു വിതരണം ചെയ്യുന്നത്. ഒരു കാര്‍ഡുടമയ്ക്ക് 25 രൂപ നിരക്കില്‍ അഞ്ചുകിലോ അരി ലഭിക്കും. ജില്ലയില്‍ തെരഞ്ഞെടുത്ത 40 സഹകരണസംഘങ്ങളുടെ കീഴിലാണ് അരിക്കട പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചുകിലോ വീതം ലഭ്യമാക്കുന്ന അരി പിന്നീടു 10 കിലോയായി ഉയര്‍ത്തുമെന്നും വിപണിയില്‍ കിലോയ്ക്കു 27 രൂപ വിലവരുന്ന അരി രണ്ടുരൂപാ നഷ്ടം സഹിച്ചാണ് പ്രാഥമിക സംഘങ്ങള്‍ വഴിവിതരണം ചെയ്യുന്നതെന്നും കെ.കെ രാഗേഷ് പറഞ്ഞു.
തലശ്ശേരി നഗരസഭാ ചെയര്മാന് സി.കെ രമേശന് അധ്യക്ഷനായി. കോടിയേരി സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അച്ചൂട്ടി, കെ.പി അരുണ്‍കുമാര്‍, കെ.കെ സുരേഷ്, എം.കെ ദിനേശ് ബാബു, സി മുകുന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."