HOME
DETAILS
MAL
അര്‍ബുദരോഗികള്‍ക്ക് കൈത്താങ്ങായി എഴുത്തകം
backup
March 07 2017 | 20:03 PM
ആലപ്പുഴ: അര്‍ബുദരോഗികളെ സഹായിക്കാന്‍ എഴുത്തകം സംഘാടകര്‍ ധനസമാഹരണം നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചില്‍ നാല്പതോളം ചിത്രകാരന്മാര് വരച്ച ചിത്രങ്ങള്‍ എഴുത്തകം നടത്തുന്ന ചില്ല ആര്‍ട് കഫേയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഈ ചിത്രങ്ങള്‍ വില്പന നടത്തി സമാഹരിക്കുന്ന പണം ആലപ്പുഴ മെഡിക്കല്‍ കോളജിലെ അര്‍ബുദബാധിതരായ രോഗികളില്‍ നിര്‍ധനരായവരെ സഹായിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു, ബോര്‍ഡ് അംഗം മനു സി. പുളിക്കല്‍, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അനസ് അലി എന്നിവര്‍ വ്യക്തമാക്കി.
ഇത്തരത്തില്‍ സമാഹരിക്കുന്ന തുക അടുത്തദിവസം തന്നെ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് കൈമാറാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."