കൈനകരിയില്‍ 40 ലക്ഷത്തിന്റെ കുടിവെള്ള പദ്ധതി
കുട്ടനാട്: കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കൈനകരിയിലെ 12,15,1 വാര്‍ഡുകളിലേയ്ക്ക് ശുദ്ധജല വിതരണ ശ്യംഖല നിര്‍മിക്കുന്നതിനായി തോമസ് ചാണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് 40 ലക്ഷം രൂപ അനുവദിച്ചത്.
പള്ളാത്തുരുത്തി പാലം മുതല്‍ കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം വരെ ഒന്നാം ഘട്ട നിര്‍മാണം നടക്കുക. ഈ പ്രദേശങ്ങളില്‍ വള്ളത്തില്‍ മാത്രമാണ് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും എന്ന് തോമസ് ചാണ്ടി എം.എല്‍.എ പറഞ്ഞു. ഈ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ് നിര്‍വഹിച്ചു. 12ാം വാര്‍ഡ് മെമ്പര്‍ സജിമോള്‍, ഒന്നാം വാര്‍ഡ് മെമ്പ് സുശീല എല്‍.സി സെക്രട്ടറി പിജി സനല്‍ കുമാര്‍, കെ.എസ് അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."