മീന്‍ പിടിക്കുന്നതിനിടെ വെടിയേറ്റ സംഭവം; യുവാവിന്റെ മൊഴിയെടുത്തില്ല
രാജപുരം: പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ വെടിയേറ്റ പാണത്തൂര്‍ കുണ്ടുപ്പള്ളിയിലെ ഉണ്ണികൃഷ്ണ(21)ന്റെ മൊഴിയടുക്കാനയില്ല. മൊഴിയെടുക്കാന്‍ കര്‍ണാടക പൊലിസ് കോഴിക്കോട്ടേക്ക് പോയെങ്കിലും ഉണ്ണികൃഷ്ണന്‍ സഹകരിക്കാത്തതിനാല്‍ മൊഴിയെടുക്കാനായില്ല. സംഭവം നടന്നത് കര്‍ണാടക പൊലിസ് അതിര്‍ത്തിയിലല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
ഉണ്ണികൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി കേരള-കര്‍ണാടക അതിര്‍ത്തിയായ എള്ളുകൊച്ചി പുഴയില്‍ നിന്നു സുഹൃത്തുക്കളായ കരിക്കെ ആലത്തുംകടവിലെ വേണുവിനും പനത്തടി പന്തിക്കാലിലെ വിനോദിനുമൊപ്പം മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടെ വെടിയേല്‍ക്കുകയായിരുന്നു. നായാട്ടിനെത്തിയ സംഘമായിരിക്കാം വെടിവച്ചതിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
പന്നിയെയും മറ്റും പിടികൂടാന്‍ ഇവ വരാറുള്ള വഴിയില്‍ നായാട്ടുസംഘങ്ങള്‍ തോക്ക് സ്ഥാപിക്കാറുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച തോക്കില്‍നിന്നു അബദ്ധത്തില്‍ വെടിയേറ്റതാകാമെന്ന സംശയവും ഉയരുന്നുണ്ട്. ഉണ്ണികൃഷ്ണന്റെ വലത് നെഞ്ചിലാണ് വെടിയേറ്റിരിക്കുന്നത്.
കൂടാതെ തലയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."