HOME
DETAILS
MAL
റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
backup
March 07 2017 | 20:03 PM
പഴയങ്ങാടി: താവത്ത് സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പിന്‍വശത്തെ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയ സ്ഥലം റവന്യു അധികൃതര്‍ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം സജീവന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
താവത്ത് ഇത്തരം സംഭവം വ്യാപകമായതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
നികത്തിയ തണ്ണീര്‍ത്തടം പൂര്‍വ സ്ഥിതിയിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു. പ്രദേശത്തെ കര്ഷകസംഘവവും തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."