സ്ഥലം നല്‍കാമെന്നേറ്റ് സി.പി.എം നേതാവ് പണം തട്ടിയെന്നാക്ഷേപം
ആലപ്പുഴ: ദലിത് കുടുംബത്തിന് വീട് വയ്ക്കാന്‍ സ്ഥലം നല്‍കാമെന്നേറ്റ് സി.പി.എം പ്രാദേശിക നേതാവ് പണം തട്ടിയെന്നാരോപിച്ച് വീട്ടമ്മയുടെ പരാതി.
ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്തില്‍ പൂതംകുന്ന് കോളനിയില്‍ പാറമാക്കല്‍ വീട്ടില്‍ രാജപ്പന്റെ ഭാര്യ അമ്പിളിയാണ് പരാതിക്കാരി. പണം വാങ്ങിയശേഷം കോളനിയില്‍ താമസിക്കാന്‍ അനുവാദം നല്‍കിയശേഷം സി.പി.എം പ്രാദേശിക നേതാവ് മോനായ് ഭൂമിയുടെ കൈവശാവകാശം ലഭിക്കുന്നതിന് തടസം നില്ക്കുന്നതായിട്ടാണ് വീട്ടമ്മ പരാതിപ്പെട്ടിട്ടുള്ളത്. ഇതിനായി പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയെ കൂട്ടുപിടിക്കുന്നതായും വീട്ടമ്മ പറഞ്ഞു. നാല് സെന്റ് ഭൂമിയാണ് വിട്ടുനല്‍കിയിട്ടുള്ളത്. ഇതിന്റെ കൈവശരേഖയോ വൈദ്യുതി കണക്ഷനോ, കുടിവെള്ള കണക്ഷനോ എടുക്കാനുള്ള രേഖകളോ നല്‍കിയിട്ടില്ല.
പഞ്ചായത്തില്‍ അപേക്ഷ നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും നേതാവ് ഭാര്യയുടെ ഒത്താശയോടെ ഇത് തടസപ്പെടുത്തുകയാണ്. മാത്രമല്ല തന്റെ ഭര്‍ത്താവിനെയും പെണ്‍കുട്ടികളെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും അമ്പിളി പറഞ്ഞു. ഇതുസംബന്ധിച്ച് പരാതി കലക്ടര്‍ക്കും പൊലിസ് മേധാവിക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."