ഷൗക്കത്തലിക്ക് വേണം സുമനസുകളുടെ കൈത്താങ്ങ്
മഞ്ചേരി: ഇരുവൃക്കകളും തകരാറിലായ കുടുംബനാഥന്‍ കരുണ തേടുന്നു. തൃപ്പനച്ചിക്കടുത്ത കാവുങ്ങപ്പാറയിലെ സ്‌കൂള്‍പറമ്പ് പുളിക്കുഴിയന്‍ ഷൗക്കത്തലി(37)യാണ് രണ്ടുവൃക്കകള്‍ക്കും രോഗം ബാധിച്ച് ദുരിതംപേറുന്നത്. ഭാര്യയും മൂന്ന് പെണ്‍മക്കളും വൃദ്ധരായ മാതാപിതാക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏകാശ്രയമാണ് ഷൗക്കത്തലി. ബാര്‍ബര്‍ ഷോപ്പ് നടത്തിയാണ് ഇദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ നാലു വര്‍ഷമായി രോഗബാധിതനായതിനെത്തുടര്‍ന്ന് ജോലിയെടുക്കാനാകാത്തതിനാല്‍ കുടുംബം നിത്യവൃത്തിക്കുപോലും പ്രയാസപ്പെടുകയാണ്. അടിയന്തിരമായി ഒരു വൃക്കയെങ്കിലും മാറ്റിവയ്ക്കണമൊണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് 25 ലക്ഷം രൂപ ചെലവു വരുമെന്നതിനാല്‍ എന്തുചെയ്യണമെന്ന ആധിയിലാണിപ്പോള്‍ ഈ കുടുംബം.
സ്വകാര്യ ആശുപത്രികളില്‍നിന്ന് ഡയാലിസിസ് ചെയ്താണിപ്പോള്‍ കഴിഞ്ഞുകൂടുന്നത്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് ചെയ്യുന്നതിന് 2500 രൂപവേണം. എന്നാല്‍ ആകെയുള്ള ജീവിതമാര്‍ഗമായ ജോലി ചെയ്യാന്‍പോലും സാധിക്കാത്ത അവസ്ഥയിലാണ് ഷൗക്കത്തലിയുള്ളത്. ചികില്‍സക്കായി ഇതിനകംതന്നെ ലക്ഷങ്ങള്‍ ചെലവഴിച്ചു. സാമ്പത്തിക പ്രയാസംമൂലം കുട്ടികളുടെ പഠനംപോലും മുടങ്ങുകയാണന്ന് ഷൗക്കത്തലി പറയുന്നു. രോഗത്തിന്റെ അഞ്ചാംഘട്ടത്തിലാണെന്നും എത്രയുംവേഗം ഒരു വൃക്ക മാറ്റിവയ്ക്കണമെന്നുമുള്ള ഡോക്ടര്‍മാരുടെ മുന്നറിയിപ്പിനു മുന്നില്‍ ഷൗക്കത്തലി നിസ്സഹായനാകുകയാണ്.
ഇയാളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ രക്ഷാധികാരിയും ഷൗക്കത്തലി വളച്ചെട്ടിയില്‍ കണ്‍വീനറായും സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഷൗക്കത്തലിയും കുടുംബവും. സഹായധനം എത്തിക്കാന്‍ മോങ്ങം ഫെഡറല്‍ ബാങ്കില്‍ 11660100220027 എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്- എഉഞഘ0001166.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."