ജില്ലയില്‍ 19,847 പേര്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതും
കാസര്‍കോട്: ജില്ലയില്‍ 19,847 പേര്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായി. ചോദ്യപേപ്പറുകള്‍ ഓരോ സ്‌കൂളിലും ഇന്നലെ വൈകുന്നേരത്തോടെ എത്തിച്ചു.
ജില്ലയില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്-10748. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയെഴുതിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമെന്ന അംഗീകാരം നായന്‍മാര്‍മൂല ടി.ഐ.എച്ച്.എച്ച്.എസിനാണ്- 798 പേര്‍ ഇവിടെ പരീക്ഷയെഴുതും. 35 പേര്‍ പരീക്ഷയെഴുതുന്ന പരവനടുക്ക ഗേള്‍സ് ഹൈസ്‌കൂളാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്ന വിദ്യാലയം.
എട്ടുപേര്‍ പരീക്ഷയെഴുതുന്ന ബാനം ഹൈസ്‌കൂളാണ് ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന വിദ്യാലയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 9,099 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്.
ജില്ലയിലെ വിജയശതമാനം ഉയര്‍ത്തുന്നതിനായി ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും നിരവധി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റികളടക്കം സംഘടിപ്പിച്ച ഇത്തരം പരിശീലന പരിപാടികള്‍ വിജയശതമാനത്തില്‍ പ്രതിഫലിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍.
സംശയനിവാരണത്തിന് 'ഹലോ ടീച്ചര്‍' പദ്ധതി
കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ സംശയനിവാരണത്തിനായി ജില്ലാ പഞ്ചായത്ത് 'ഹലോ ടീച്ചര്‍' പദ്ധതി ആവിഷ്‌കരിച്ചു. വിദ്യാര്‍ഥികള്‍ക്കു സംശയനിവാരണത്തിനു റിസോഴ്‌സ് ടീമിനെ ബന്ധപ്പെടാം.
മലയാളം-9447692440, 9446429129. ഇംഗ്ലീഷ്- 9446282304, 9947374831, 9446041864. ഇംഗ്ലീഷ് (കന്നട)-9846274548. ഹിന്ദി -9447320646, 9446404318. കന്നട-9446170043. മാത്ത്‌സ് (മലയാളം)-9846201401, 9447261331. മാത്ത്‌സ് (കന്നട)-9497622412. ഫിസിക്‌സ് (മലയാളം)-9447343125, 994600575. ഫിസിക്‌സ് (കന്നട) -9847258053. കെമിസ്ട്രി (മലയാളം)-9447692333, 9495680477. കെമിസ്ട്രി (കന്നട)-9446242856. ബയോളജി (മലയാളം)-9447651655, 9495150224. ബയോളജി (കന്നട)-9495869098. സോഷ്യല്‍ സയന്‍സ് (മലയാളം)-9400810453, 9495295196. സോഷ്യല്‍ സയന്‍സ് (കന്നട)-9495067282. ഉറുദു -9288120946. അറബിക്-8089285750, 9496357075, 9037042836. സംസ്‌കൃതം -9846158426, 8593949668.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."