ആറ്റുകാല്‍ പൊങ്കാല ഇന്ന്: കനത്ത ജാഗ്രത
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തരെത്തുന്ന ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. സംസ്ഥാനത്ത് വീണ്ടും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ഇത്തവണ പൊങ്കാല നടക്കുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നും വിദേശികള്‍ ഹോട്ടലുകളില്‍ പൊങ്കാലയിടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആറ്റുകാല്‍ ക്ഷേത്രപരിസരം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ ആരോഗ്യരംഗം സുശക്തമായതിനാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പൊങ്കാല പ്രദേശങ്ങളില്‍ 23 മെഡിക്കല്‍ ടീമിനെയും 18ഓളം ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ 10.20നാണ് അടുപ്പുവെട്ട്. 10.29ന് പണ്ടാര അടുപ്പില്‍ തീ പകരും. തുടര്‍ന്ന് പൊങ്കാലയ്ക്കായി ഒരുക്കിയ ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് തീ പകരും. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടാണ് ശ്രീകോവിലില്‍ നിന്ന് ദീപംപകര്‍ന്ന് മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറുക. ഉച്ചയ്ക്ക് 2.10നാണ് പൊങ്കാല നിവേദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."