HOME
DETAILS
MAL
പുഴയില്‍ പൊടുന്നനെ വെള്ളം ഉയര്‍ന്നു; ആഢ്യന്‍പാറ കാണാനെത്തിയ വിദ്യാര്‍ഥികള്‍ പാറയില്‍ കുടുങ്ങി
backup
June 17 2016 | 23:06 PM
നിലമ്പൂര്‍: ആഢ്യന്‍പാറയിലെ കാഞ്ഞിരപുഴയില്‍ പൊടുന്നനെ വെള്ളം ഉയര്ന്നതിനിടെത്തുടര്ന്ന് സന്ദര്‍ശകരായ വിദ്യാര്‍ഥികള്‍ പുഴയിലെ നടുവിലെ പാറയില്‍ കുടുങ്ങി. പെരിന്തല്‍മണ്ണ പോളിടെക്നിക് കോളജിലെ എം.നിയാസ്, വിഷ്ണു, അബ്ദുല്‍ റൗഫ്, കെ.അക്ഷയ്, കെ.പി ശരത്, സി.കെ.ഷാഹിദ് എന്നിവരാണ് പാറയില്‍ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വെള്ളച്ചാട്ടത്തിനു താഴെ പുഴയിലെ പാറയില്‍ കയറിയിരിക്കുന്നതിനിടെ വെള്ളം ഉയരുകയായിരുന്നു. മലയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് പുഴയില്‍ വെള്ളം കൂടിയത്. പുഴക്കിക്കരെ വരാനാകാതെ വിദ്യാര്‍ഥികള്‍ ബഹളം വെച്ചു. ആഢ്യന്‍പാറയിലെ ലൈഫ്ഗാര്‍ഡുകള്‍ കയറിട്ടുകൊടുത്താണ് ഇവരെ രക്ഷിച്ചത്. പോത്തുകല്‍ പൊലിസും, നിലമ്പൂര്‍ ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."